ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/അക്ഷരവൃക്ഷം/കരുതാം ............പ്രകൃതിക്കായ്
കരുതാം ............പ്രകൃതിക്കായ്
പ്രകൃതി നമ്മുടെ മാതാവാണ് .മാതാവിന് ദോഷം വരുത്തുന്ന ഒരു പ്രവർത്തനങ്ങളിലും നമ്മൾ ഏർപ്പെടരുത് .പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകുന്നു . പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഓര്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത് .പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വന നശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം .ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്കു കൈമാറുകയുംചെയ്യേണ്ടത് ആവശ്യമാണ് .നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറി വരികയും ചെയുന്നു .മനുഷ്യരാശിക്ക് ദോഷം വരുത്തുന്ന മഹാരോഗങ്ങൾ പടർന്നുപിടിക്കുന്നു സുസ്ഥിരവികസനം മനുഷ്യന്റെ ഉയർച്ചയ്ക്ക് അനിവാര്യമാണ് .ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട് .അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത് .ഭൂമിയിൽ അനേകായിരം വര്ഷങ്ങളായി സ്വഭാവികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന രാസജൈവപ്രവർത്തനങ്ങളുടെ ഫലമായാണ് കൃഷിക്ക് ഉപയുക്തമായ നമ്മുടെ മണ്ണ് രൂപം കൊണ്ടത് .വിവിധ രാജ്യങ്ങൾ ആധുനിക കാലഘട്ടത്തിൽ കാർഷികോല്പാദത്തിന് സ്വീകരിച്ച നവീന സബ്രദായങ്ങൾ ഭൂമിയുടെ ഫലഭൂയിഷ്ടതയെ സാരമായി ബാധിച്ചിട്ടുണ്ട് . < /p> പ്രകൃതിയെ സംരക്ഷിക്കൂ ........പരിസ്ഥിതിയെ നിലനിര്ത്തൂ ........ജീവൻ രക്ഷിക്കൂ ......
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം