ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ ക്രൂരത

Schoolwiki സംരംഭത്തിൽ നിന്ന്
23:45, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ക്രൂരത

പതിസുഹൃത്തിന്റെ പ്രെണയത്തിലലിഞ്ഞു നീ.....................
എന്തിനീ ക്രൂരത ചെയ്തു നീ സോദരീ..................
കുഞ്ഞുങ്ങലില്ലാത്ത അമ്മമാർക്കെന്തേ നീ ആകുഞ്ഞിനെ-.....
യേകാത്തത്?....... എന്തെ നീയക്കുഞ്ഞിനെയമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാത്തെ?
ഒന്നുമറിയതുറങ്ങി കിടന്ന പിഞ്ചോമനയോടെന്തിനീ ക്രൂരത ചെയ്തു?
അമ്മിഞ്ഞപ്പാൽ കൊടുത്തുനിന്മാറോടു ചേർത്തുറക്കിയ പൈതലിൻ മുഖം
നിന്നുറ്റ്‌ നോക്കി അരുതേയെന്നു കരയുമ്പോൾ.......
എങ്ങനെ തോന്നി നിനക്കാകുഞ്ഞിനെ കൊല്ലാൻ സോദരി?...
നീയെന്തേ നമ്രശിരസ്ക്കയായിരിക്കുന്നു?..................
നിന്നുള്ളിലെരിയുന്നതു കാമമോ, ക്രോധമോ, പശ്ചാത്താപമോ !.....
സ്ത്രീയെന്ന പേരിനെ കളങ്കിതയാക്കുന്ന - നിൻരൂപം
കാണുമ്പോളെന്നുള്ളതിലെരിയുന്നൊ- രമ്മതൻ ക്രോധാഗ്നി.
മൂർദ്ധാവോന്നുയർത്തൂ സ്ത്രീയേ..................
കണ്ണുകളുയർത്തി നോക്കൂ നരാധമേ....
നീ സ്ത്രീയോ, സ്ത്രീയെന്ന വർഗ്ഗത്തെ കളങ്കിതയാക്കുന്ന പിശാചിനിയോ..........
മകളായ്, പത്‌നിയായ്, അമ്മയായ് മാറേണ്ട നീ.... ..... ...............
എന്തിനീ കൊടുംക്രൂരത ചെയ്തു?
വാത്സല്യമേകി ഉറക്കേണ്ട പൈതലെ...............
കാമുകവേഷം ധരിച്ച കിരാതന്റെ ചൊല്ലേറ്റു എന്തിനീ പാതകം ചെയ്തു? ................
ഇനി നിനക്കാരുണ്ടു് നാരീ? ...കാമുകനോ , ബന്ധുമിത്രാദികളോ?
പതിതൻ പ്രണയത്തിൻ മൊട്ടിട്ട................
പ്രണയവല്ലരിയെ സാഗരഭിത്തിയിലടിച്ചു കൊന്നതെന്തേ?........
കാമുക പ്രണയയത്തിൻ നിർവൃതിയിലലിഞ്ഞ നീ...........................
സ്ത്രീയെന്ന വർഗ്ഗത്തിനപമാനം !.സ്വന്തം പതിതൻ മഹത്വമറിയാതെ
കാമാർത്തനായ കാമുകനോടൊത്തു രമിക്കുവാൻ........
എന്തിനീ ക്രൂരത ചെയ്തു പിശാചിനി......
പത്തുമാസം ഗർഭത്തിലേന്തിയ കുഞ്ഞിനെ കാമാർത്തനായ
കാമുകനുവേണ്ടിചെയ്ത ഈ പാതകം ഒരമ്മയും സഹിക്കില്ല !.........
ഹേ!പിശാചിനി നീ അമ്മമാർക്കപമാനം!വാർദ്ധക്യകാലത്തുനിനക്കാശ്രെയമേകേണ്ട കുഞ്ഞിനെ -
യെന്തിനു നീ കടൽഭിത്തിയിലടിച്ചതിൻ തല തല്ലി ചതച്ചു?............
കാമുകസ്നേഹം വഴിഞ്ഞൊഴുകിയതോ, അതോ പുത്രനോടുള്ള വാത്സല്യമോ? ........
പണ്ടുകാലത്തെ നടമാടിയ ആചാരത്തെ ഞാനിതാ നമിക്കുന്നു .....
ഇങ്ങനെയുള്ള പാതകം ചെയ്തിവളെ.....
തലമുണ്ഡനം ചെയ്തു, ചെമ്പുള്ളിയും, കരിമ്പുള്ളിയും കുത്തി വലിച്ചിഴയ്ക്കെന്റെ സോദരേ.........
ഇതിൽ കുറഞ്ഞൊരു ശിക്ഷയും ഇവളർഹിക്കുന്നില്ല കൂട്ടരേ.....

ഗ്രീഷ്മ
7B ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്.എസ്,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത