Schoolwiki സംരംഭത്തിൽ നിന്ന്
മനസ്സുകൾ ചുംബിയ്ക്കട്ടെ...
അകന്നിരിക്കുമ്പോൾ അടുക്കാനും
ഒട്ടിനിന്നിടവേ അകലാനും
കഴിയുന്ന ഒരപൂർവ്വ
ജന്മമാണ് മർത്യാ നിന്റേത്.....
ഭൂമി പിളർന്നപ്പോഴും ഒരു -
ചെറിയ വെട്ടാൽ
മുറിഞ്ഞുപോകാവുന്ന
ആ കരൾ ഉറച്ച
വേരു പോലെ നിലകൊണ്ട
പ്പോൾ ചരിത്രത്തിന്റെ പൊൻ
തൂവലായ് നീ കുറിക്കപ്പെട്ടു.....
സംഹാര താണ്ഡവമാടുന്ന
പ്രകൃതിയുടെ കാൽപ്പാദങ്ങളിൽ
തൻ പാപങ്ങൾ കണ്ണീർക്ക-
ണങ്ങളാൽ കഴുകി നീ പുതിയ
വെട്ടം തേടി ആശ്വസിക്കയായിരുന്നു.......
അസുരാ......................................
അപ്രതീക്ഷിതമായ് വന്നു നിൻ
ജൈത്രയാത്രയുടെ പാദമുദ്രകൾ ഈ മണ്ണിൽ
പതിപ്പിക്കുവാനുള്ള ശ്രമം
വിഫലമെന്നറിയുക നീ....
മലയോളം സ്നേഹമേ മലയാളി തൻ
നെഞ്ചിൽ, പകുത്തു മാറ്റാൻ കഴിയില്ല ഈ മനം
മേനി പുൽകുന്ന യാമങ്ങൾ നശിച്ചാലും...
എങ്ങുമേ ഈ താര്
ശോഭിച്ചിരിക്കവേ നിൻ
ഉദ്യമം പാതിയിൽ സമൂലം പിഴുതെറിഞ്ഞീടാൻ
എൻ വിരലുകൾ ഞൊടിച്ചിടും
നേരം മതി.....
കാൽക്ഷണം പതറാതെ മുന്നോട്ട് കുതിച്ചിടും,
അദൃശ്യതയിൽ പുണരുന്ന
കൈകൾ കോർത്തിടും,
കനൽവഴിയിൽ വിരിയുന്ന
പൂമൊട്ട് വിടരുവാൻ നമ്മിലെ
നന്മയാം നിലാവ് പൊഴിച്ചിടും.....
അസീമയാം വാനമേ
നിന്നിൽ പരക്കുന്നു ഒരു ജനത മുഴക്കിടും
ഒരുമയുടെ സംഗീതം
നിൻ പടിയിറക്കത്തിന് പടിയിറങ്ങാതെ
നാം പൊരുതിടും ഈ
"ഒരുമ"
നമ്മെ നയിക്കുവോളം.......
അസുരാ നിന്റെ ഈ പ്രഹരങ്ങൾ
ദീപ്തിയിലേണരാനുള്ള
ഒരു കൊച്ചു കടമ്പയായ്
വിജയം കൊയ്യുവാൻ
ഒരു തലോടലായ്.............
ഒരു നീർക്കണത്തിനായ് ദാഹിച്ച
ധരണിയിൽ പൊട്ടി മുളയ്ക്കട്ടെ
തളിരിട്ട നാമ്പുകൾ................
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത
|