എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/പാട്ടക്കെണി

Schoolwiki സംരംഭത്തിൽ നിന്ന്
23:08, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kpmhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒത്തൊരുമയാണ് ബലം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒത്തൊരുമയാണ് ബലം

ഒരിടത്ത് ഒരു വൃദ്ധ ഉണ്ടായിരുന്നു. ചെറിയ തോട്ടത്തിലുണ്ടായിരുന്ന പഴങ്ങളുടെ കൃഷിയായിരുന്നു വൃദ്ധയുടെ ഉപജീവനമാർഗം. അവർ ആ വീട്ടിൽ ഒറ്റയ്ക്കായിരുന്നില്ല താമസിച്ചിരുന്നത്. അവർക്ക് കൂട്ടിനായി ആട്, പട്ടി, പൂച്ച എന്നീ ജീവജാലങ്ങളും ഉണ്ടായിരുന്നു. എല്ലാവരും കൂടി സഹകരണത്തോടെ അവിടെ സുഖമായിട്ട് ജീവിക്കുകയായിരുന്നു.

അതിനിടയിലാണ് തോട്ടത്തിലെ പഴങ്ങളെല്ലാം നശിപ്പിച്ചിട്ടിരിക്കുന്നതായി വൃദ്ധ കണ്ടെത്തിയത്. വൃദ്ധയ്ക്ക് ഇത് താങ്ങാൻ കഴിയുമായിരുന്നില്ല. അവർ വല്ലാതെ വിഷമിക്കുന്നത് കണ്ട് തങ്ങൾക്ക് പറ്റാവുന്ന ഭാഷയിൽ ആടും പട്ടിയും പൂച്ചയുമെല്ലാം അവരെ ആശ്വസിപ്പിക്കാൻ നോക്കി. പിന്നീടുള്ള ദിവസങ്ങളിലും ഇതാവർത്തിച്ചപ്പോൾ ഇതാരെന്ന് കണ്ടെത്തണമെന്ന് വൃദ്ധയ്ക്ക് തോന്നി.

അന്നു രാത്രി വൃദ്ധ ഉറക്കമിളച്ച് തോട്ടത്തിലിരുന്നു. കൂട്ടിന് പട്ടിയും പൂച്ചയും ആടും ഒപ്പം കൂടി. പാതി രാത്രിയായിട്ടും പഴങ്ങൾ നശിപ്പിക്കാനെത്തുന്ന ആരെയും അവർ കണ്ടില്ല. എല്ലാവരും ഉറക്കത്തിലായി. ഇടയ്ക്ക് ഇലയനക്കം കേട്ട് പട്ടി ഞെട്ടിയുണർന്നു. അവൻ ഉറക്കത്തിലായിരുന്ന വൃദ്ധയെ ഉറക്കിത്തിൽ നിന്നും ഉണർത്തി. ഒപ്പം പൂച്ചയും ആടുമെല്ലാം ഉണർന്നു. പഴങ്ങൾ തിന്നാനെത്തുന്ന ആ ജീവിയെ അവർ നല്ല നിലാവെളിച്ചത്തിൽ കണ്ടു. അതൊരു മരപ്പട്ടിയായിരുന്നു.

അവൻ പതുക്കെ പതുക്കെ കോഴി കൂടിനരികിൽ എത്തിയപ്പോൾ വൃദ്ധ ഒരു പാട്ട കുലുക്കി ശബ്ദമുണ്ടാക്കി. അതോടൊപ്പം കൂടെയുണ്ടായിരുന്ന പട്ടിയും പൂച്ചയും ആടും ഉറക്കെ അലറുകയും ചെയ്തു. വ്യത്യസ്തമായ ഈ ശബ്ദം കേട്ട് അവൻ ഭയന്ന് ജീവനും ഓടിപ്പോയി. പിന്നെ ആ പ്രദേശത്തെക്ക് അവൻ ഒരിക്കലും വന്നിട്ടേയില്ല .... ഒരുമിച്ച് നിന്നാൽ ഏത് വമ്പനെയും കീഴടക്കാം.



അലൻ സജു
9 എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസ്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ