(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
കൊറോണ വൈറസ് ബാധയിൽ നിന്നും
നമ്മുടെ നാടിനെ മോചിപ്പിക്കാൻ
നാമൊന്നായ് ശ്രമിച്ചീടുകിൽ
ഒത്തൊരുമിച്ച് മുന്നേറീടാം
സാമൂഹ്യ അകലം പാലിക്കേണം
കൈകൾ കൂടെക്കൂടെ കഴുകീടേണം
വ്യക്തി ശുചിത്വം പാലിക്കേണം
യാത്രകൾ ഒഴിവാക്കിടേണം
അത്യാവശ്യ യാത്രകളിൽ
മുഖാവരണം ധരിച്ചീടാം
കൂട്ടംകൂടി നിൽക്കരുതേ
കൊറോണ കൂടെ പോന്നീടും
വീട്ടിലിരിക്കാം കഥകൾ കേൾക്കാം
പാട്ടുപാടാം കവിതയുമെഴുതാം
അമ്മമാരെ സഹായിച്ചീടാം
പച്ചക്കറികൾ നട്ടുവളർത്താം
ആശങ്ക വേണ്ട ജാഗ്രതയോടെ
അതിജീവിക്കാം കൊറോണയെ
നമുക്കെന്നായ് ശ്രമിച്ചീടാം
അതിജീവിക്കാം കൊറോണയെ.