ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മൊഴി

  ജി എം എച്ച് എസ്സ്
   ലക്കം 1   ജനുവരി


മലനാടിന്റെ വിരിമാറില്‍ തലയുയര്‍ത്തി നില്ക്കുന്ന ഗ്രേസി സ്ക്കൂളിന് ഇന്ന് വിജയഗാഥകളെ പാടുവാനുള്ളൂ.കായികരംഗത്തും കലാരംഗത്തും വിദ്യാഭാസരംഗത്തും ഓരോനിമിഷവും സ്ക്കൂള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു.കുട്ടികളുടെ സര്‍ഗവാസനകള്‍ പോഷിപ്പിക്കുന്നതിന് മൊഴി സഹായകമാകും എന്ന് ഉറപ്പുണ്ട്. പാറത്തോടിന്റെ ജിഹ്വയായി മാറുവാന്‍ മൊഴി നിങ്ങളുടെ മുന്പില്‍ സമര്‍പ്പിക്കുന്നു.

എല്ലാം ഒറ്റക്കുടക്കീഴില്‍

കാ‍‍ഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്ത്പുതുതായി സ്ഥാപിച്ച സിവില്‍സ്റ്റേഷന്റെ ഉദ്ഘാടനം ബഹു:മുഖ്യ മന്ത്രി ശ്രീ വി എസ് അച്യുതാനന്ദന്‍ നിര്‍വ്വഹിച്ചു.സിവില്‍സ്റ്റേഷന്‍ കാഞ്ഞിരപ്പള്ളിക്കു നല്‍കിയ എം എല്‍ എ അഡ്വ:അല്‍ഫോന്‍സ് കണ്ണന്താനത്തെ യോഗം അഭിനന്ദിച്ച.

തേനും പാലും ഒഴുകുന്ന മലനാട് പാറത്തോട്:കാഞ്ഞിരപ്പള്ളി താലൂക്കില്‍നിന്ന് അല്പം കിഴക്കോട്ട് മാറിസ്ഥിതിചെയ്യുന്നപാറത്തോട് ഗ്രാമപഞ്ചായത്തിലെ മലനാട് വളരെ പ്രഖ്യാതമാണ്.മലനാട്ടില്‍ പാല്ല്പന്നങ്ങള്‍ക്കു പുറമെ സോപ്പ്,കൈത്തറി,കയറുല്പന്നങ്ങള്‍,തടിയുല്പന്നങ്ങള്‍, തേനീച്ചവളര്‍ത്തല്‍ ഇവയ്ക്ക് പരിശീലനം നല്കുന്നു.

അക്കാമ്മ ചെറിയാന്‍ നാടിന്റെ യശസ്തംഭം പാറത്തോട്:സ്വാതന്ത്ര്യസമരത്തില്‍ തന്റെ സാന്നിദ്ധ്യം വിളിച്ചറിയിച്ച അക്കാമ്മ ചെറിയാന്റെ ജന്മശതാബ്ദി ഉദ്ഘാടനം ജന്മഗൃഹത്തില്‍ നടന്നു.സാംസക്കാരികമന്ത്രി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ നിരവധി സാംസ്ക്കാരിക നായകന്മാര്‍,രാഷ്ട്രീയപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഭിനന്ദിച്ചു പാറത്തോട്:ജില്ലാകായികമേളയില്‍ പങ്കെടുത്ത് വിജയിച്ചവരെ സ്ക്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിച്ചു.സ്ക്കൂള്‍ മാനേജര്‍,പഞ്ചായത്ത് പ്രസിഡന്റ് , പി ടി എ പ്രസിഡന്റ് ,സ്ക്കൂള്‍ ഹെഡ് മിസ്ട്രസ് തുടങ്ങിയവര്‍ സന്നിഹിതരായ യോഗത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശുചിത്വ വാരാചരണം പാറത്തോട്:കുട്ടികളില്‍ ശുചിത്വബോധം വളര്‍ത്തുന്നതിനും ആരോഗ്യപരമായ ചുറ്റുപാടില്‍ ജീവിക്കേണ്ടതിന്റെ ആവശ്യ കത മനസിലാക്കുന്നതിനും സ്ക്കുളില്‍ പരിസ്ഥിതി ക്ല ബ്ബ് അംഗങ്ങള്‍ ശുചിത്വ വാരാചരണം നടത്തി.കുട്ടികള്‍ വായു,മണ്ണ്,ജലം,മരം എന്നീ നാല് ഗ്രുപ്പുകളായി തിരി‍ഞ്ഞ് ഓരോ ഗ്രൂപ്പും തങ്ങളുടെ ഗ്രുപ്പിന്റെ പേരിലുള്ളവയെ സംരക്ഷിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. ക്ലാസ് മുറി കളിയരങ്ങായി പാറത്തോട്:സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തില്‍ കഥകളി അരങ്ങേറി.ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയിലെ നളചരിതം രണ്ടാം ദിവസത്തെ ഭാഗമാണ് അവതരിപ്പിച്ചത്.കിടങ്ങൂര്‍ നളനുണ്ണി സ്മാരക കലാക്ഷേത്രത്തിലെ കലാകാരന്മാരാണ് കഥകളി അവതരിപ്പിച്ചത്.പത്താം ക്ലാസിലെ കലയാളം പാഠപുസ്തകത്തിലെ പത്താം അധ്യായത്തിലെ 'ശകുനപ്പിഴതവജനിതം'എന്ന പാഠഭാഗം കുട്ടികള്‍ക്ക് മനസിലാക്കിക്കൊടുക്കുക എന്ന ഉദേശ്യ ത്തോടെയാണ് കഥകളി അരങ്ങേറിയത്. ശുചിത്വം പാലിക്കൂ ....... രോഗങ്ങള്‍ അകറ്റി നിര്‍ത്തു...........ആരോഗ്യ കേരളം സാക്ഷാത്ക്കരിക്കൂ..............