ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/അപ്പുവിന്റെ ചിന്തകൾ
അപ്പുവിന്റെ ചിന്തകൾ
അപ്പുവിന് സ്കൂൾ അവധിയാണ്. പക്ഷേ എല്ലാവരും വീട്ടിലിരിപ്പാണ്. കൊറോണ എന്ന മഹാമാരിയെ പേടിച്ച് ലോകം മുഴുവൻ വീട്ടിലിരിപ്പാണ്. എന്തിനാണ് കൊറോണ എന്ന മഹാമാരി നമ്മുടെ ഭൂമിയിൽ വന്നത് എന്ന് അപ്പു ചിന്തിക്കാൻ തുടങ്ങി. ഭൂമിയിലെ മനുഷ്യരെ എല്ലാം ഒരു പാഠം പഠിപ്പിക്കാനാണോ? ആദ്യം ഈ മഹാമാരി കീഴടക്കിയത് ചൈനയെ. പീന്നീട് നമ്മുടെ ഇന്ത്യയെയും ലോകരാജ്യങ്ങളെ മുഴുവനും കീഴടക്കി.ഇതു കാരണം ലക്ഷകണക്കിനു ആളുകൾ രോഗികളായി. ഒരു ലക്ഷത്തിനടുത്ത് ആളുകൾ മരണമടഞ്ഞു. ഭൂമി മാതാവിനോട് മനുഷ്യർ ചെയ്തു കൂട്ടിയ ക്രൂരതകൾ ഒന്നെന്നായി അപ്പുവിന്റെ മനസ്സിൽ കടന്നു വന്നു. കാടും മേടും നശിപ്പിച്ചു, പുഴകളും നദികളും കടലും കായലും മലിനമാക്കി.നമുക്കു ചുറ്റുമുള്ള വായു മലിനമായി. ശുദ്ധജലവും ശുദ്ധവായുവും ലഭിക്കാ തെയായി. സർവ്വവും സഹിക്കുന്ന ഭൂമി മാതാവിന് താങ്ങാനാവുന്ന തിലും അധികം നമ്മൾ ദ്രോഹിച്ചു.അപ്പുവിന്റെ മനസ്സിൽ ഇത്തരം ചിന്തകൾ വളരാൻ തുടങ്ങി. വാർത്തകളിൽ നിന്നും മരണനിരക്ക് ഉയരുന്നതായും മലിനീകരണ നിരക്ക് കുറയുന്നതായും അവൻ മനസ്സിലാക്കി. ഭൂമി മാതാവിന്റെ പച്ചപ്പും ശുദ്ധതയും വീണ്ടെടുക്കാനായി മനുഷ്യനെ ശിക്ഷിക്കുകയും ഭൂമിയെ രക്ഷിക്കുകയുമാണോ ഈ മഹാമാരി?
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം