ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/എന്റ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
22:35, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
   എന്റെ നാട്   

നന്മയുടെ നാട് നമ്മുടെ നാട് ......
മലയാളനാട് മലകളുടെ നാട്........
കലയുടെ നാട് കവികളുടെ നാട് ......
കിളികളും പൂക്കളും പുഴകളും
അഴകായി നിറയുന്നരെന്റെ നാട് .....

മഹത്തര ഭാരത മക്കൾ നമ്മൾ
സാക്ഷര സുന്ദര കേരള മക്കൾ
എന്നിട്ടോ നമുക്കറിയില്ലേ അരുതെന്ന്
മാലിന്യം പുഴയിലൊഴുക്കരുതെന്ന്
മാലിന്യം വഴിയിൽ തള്ളരുതെന്ന്
പ്ലാസ്റ്റിക്ക് മാലിന്യം കത്തിയ്ക്കരുതെന്ന്
തണലേകും വ്യക്ഷങ്ങൾ മുറിക്കരുതെന്ന്
തീരങ്ങൾ കയ്യേറി മണി മാളിക പണിയരുതെന്ന്
പാറകൾ പൊട്ടിച്ചും മണലൂറ്റിയും പ്രകൃതിയെ
നീ കൊല്ലരുതെന്ന്.....
ഇത്രയൊക്കെ ചെയ്തിട്ടും
അറിഞ്ഞില്ലേ നീ
നീ നേടിയതൊന്നു നിന്റേതല്ലെന്ന്
ഭൂമിതൻ മാറു പിളർന്ന് നീ ചിന്തിയ ചോരയ്ക്ക്
പകരമായ് കിട്ടിയ ദുരിതങ്ങളൊക്കെയും നിന്റേത് മാത്രമെന്ന് ......

അഹന്ത കൊണ്ടന്ധരായി
പോയ നമ്മൾക്ക്
മാറ്റി വച്ചിടാം ദുഷ്ടതകളൊക്കെയും
ചേർന്നിടാം കൂട്ടരേ ഒന്നായ്
അണിചേർന്നിടാം നമുക്കൊന്നായ്
പണ്ട് പാടിയ പാട്ടിലെപ്പോലൊരു
സുന്ദരിയാം ധരിത്രിയ്ക്കായി
കൈകോർത്തിടാം.....
കൈ കൂപ്പിടാം......
പ്രാർത്ഥിച്ചിടാം......
 

അഷ്ന മുജീബ്
5 E ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത