ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/മഹാമാരി

22:24, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി


സ്കൂൾ പൂട്ടിയത് മുതൽ എനിക്ക് ബോറടിയുടെ ഓരോ ദിവസമായിരുന്നു. കൊറോണ വൈറസ് കാരണമായിരുന്നു അത്. ഞാൻ അത് ഒട്ടും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. പെട്ടന്നായിരുന്നു അത്. കൂട്ടുകാരെ പിരിഞ്ഞു പോവുന്ന ആ ദിവസം. എന്റെ പ്രിയപ്പെട്ട അദ്ധ്യാപകർ. കളിച്ചും ചിരിച്ചും കഴിഞ്ഞ മൂന്ന് വർഷങ്ങൾ എന്നിൽ നിന്നും മാഞ്ഞതേയില്ല. വീട്ടിലിരുന്നു ഞാൻ മടുത്തു . പുറത്തു പോവാൻ കഴിന്നതുമില്ല. സമയം പോവാൻ കുറച്ചു ടി വി കണ്ടു. കൂട്ടുകാരെ കാണാൻ i.m.o.യിൽ വിളിക്കണമെന്നുണ്ട്. പക്ഷെ മറന്നു പോവും. കളിക്കാനാണെങ്കിൽ ആരുമില്ല. ഒന്ന് വേഗം സ്കൂൾ തുറന്നാൽ മതിയായിരുന്നു. ജൂൺ മാസത്തിൽ തുറക്കുമെന്നായിരുന്നു ഞാൻ വിചാരിച്ചത്. പക്ഷെ കൊറോണ വൈറസ് അവസാനിച്ചില്ല. ഞാൻ ഒരു ദിവസം ഒരു വീഡിയോ കണ്ടു. കുറെ ലോറിയിൽ എന്തോ പൊതിഞ്ഞ് ഒരു വലിയ കുഴിയിൽ തള്ളുന്നു. ആ കുഴി നിറഞ്ഞു . പിന്നെ മറ്റൊരു കുഴിയിൽ തള്ളുന്നു. ഞാൻ അടുത്തതു വായിച്ചു, കൊറോണ വൈറസ് വന്നു മരിച്ചവരായിരുന്നു അത്. എനിക്ക് അത് സഹിക്കാൻ കഴിന്നില്ല. വെയിസ്റ്റ് സാധനങൾ പോലെ അത് മൂടുന്നു.കൊറോണ വൈറസ് എത്ര വേഗമാണ് പടരുന്നത്. രാജ്യം മുഴുവനും ലോക്ക് ഡൗൺ ആക്കി. ഇപ്പോൾ പുറത്തിറങ്ങാൻപോലും പറ്റുന്നില്ല. ഞാൻ പലപ്പോഴും വിചാരിക്കുമായിരുന്നു. എന്തിനാണ് ദൈവം നമ്മെ ഇങ്ങനെ പരീക്ഷിക്കുന്നത്. അന്ന് സ്കൂളിൽ പോവാൻ മടിച്ചിരുന്ന ഞാൻ ഇപ്പോൾ സ്കൂളിൽ പോവാൻ കൊതിക്കുന്നു. കൂട്ടുകാരെ ഒരിക്കൽ കൂടി കാണാനുള്ള ഭാഗ്യം ലഭിച്ചാൽ എത്ര നന്നായിരുന്നു. ചൈനയിലെ വുഹാനിൽ നിന്നും തുടക്കമിട്ട വൈറസ് ഈ ലോകം മുഴുവനും പടർന്നു നിൽക്കുകയാണ്. ഇപ്പോൾ യുദ്ധമില്ല. ലോകം മുഴുവനും നിശബ്ദത മാത്രം.

Shahana P
7 A ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ