Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
ചൈനയിൽ നിന്നും തുടങ്ങിയ രോഗം,
ലോകം മുഴുവൻ പടരുമ്പോൾ,
ചികിത്സ ഇല്ലാത്ത ഈ മഹാമാരിയെ ,
തടയാനൊരു വഴി പ്രതിരോധം .
വ്യക്തി ശുചിത്വം പാലിക്കേണം,
കൈകൾ അടിക്കടി കഴുകേണം ,
സാമൂഹ്യ അകലം പാലിക്കേണം ,
വീട്ടിൽ തന്നെ ഇരിക്കേണം.
നാടിൻ നൻമയ്ക്കായി നമ്മൾ ,
ഒത്തൊരുമിച്ച് പൊരുതേണം,
അധികം താമസിയാതെ തന്നെ,
നല്ലൊരു പുലരിയണഞ്ഞീടും.
|