ഗവ. എച്ച് എസ് എസ് ചൊവ്വര/അക്ഷരവൃക്ഷം/അതിജീവനം

21:23, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

ഒരു പുഴുവായാണ് ഞാനുറങ്ങിയത്
നിരാശയുടെ പടുകുഴിയിൽ
വിയർത്തൊലിച്ച് പിറുപിറുത്തും ഏങ്ങിക്കരഞ്ഞും........

ഒരു ദീർഘനിശ്വാസത്തിന്റെ ഇടവേളയിലെപ്പോഴൊ
വിറയാർന്ന കരങ്ങളാൽ നനുത്ത സ്പർശമേകി
ആരോ എന്നോടു പറഞ്ഞുകൊണ്ടേയിരുന്നു...

നിന്റെ ഉണർവ്വ് ,അത് അതിജീവനത്തിന്റെ
ആൾരൂപമായിരിക്കണമെന്ന്
കാരണം നീ ഉണരേണ്ടത് പുഴുവായല്ല....
അതെ പുഴുവായുറങ്ങിയ ഞാൻ
ഉണർന്നത് ഒരു പൂമ്പാറ്റയായ് ആയിരുന്നു
എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും വർണ്ണചിറകുവിടർത്തിയ
അതിജീവനത്തിന്റെ ആൾരൂപമായ്,
പ്രതീക്ഷയുടെ ആൾരൂപമായ്.
 

ശിവാമൃത എം
5 B ജിഎച്ച് എസ് എസ് ചൊവ്വര
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത