ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/വൈറസ്/മഴയോട്

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്


വൈറസ് വന്നു നാം വീട്ടിലൊതുങ്ങി
വഴിയിലിറങ്ങാൻ നിവർത്തിയില്ലാതായ്
ആർപ്പുവിളിയില്ല ആഘോഷമില്ല
അകലവും പാലിച്ചു നടന്നിടും നാം
കൂടുമ്പോളിമ്പമായി കൂട്ടുകൂടുന്നു നാം
കുട്ടികൾക്കും നല്ലൊരാമോദമായ്
അവനിയിലെല്ലാരുമൊരു പോലെയായ്
ആശങ്കകൾ പങ്കുവച്ചോർത്തീടുന്നു
ലോകത്തെ രക്ഷിക്കാൻ നമ്മളെല്ലാവരും
മടിയാതെ വീട്ടിലിരുന്നിടേണം

 

ദേവനന്ദ ഡി.ബി
6 A ഗവ.യുപിഎസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത