ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
20:55, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ രോദനം

അവൻ വന്നു
ചോരത്തുടിപ്പുള്ള - കണ്ണുമായ്
മൂർച്ചയുള്ള കൈകളുമായ്...
അവളുടെ മനം ഒന്നു പതറി
നിശ്വാസം നിന്ന് വിറച്ചു.
അവൻ നീങ്ങി
തൻ്റെ ലക്ഷ്യപ്രാപ്തിക്കായ്
തൻ്റെ കൈകളുയർത്തി
അവളുടെ ഹൃദയത്തെ
പറിച്ചെറിഞ്ഞു,
ചോരയൊലിക്കുന്ന മാറ് നോക്കി അവൻ അട്ടഹസിച്ചു.
ഭൂമി കുലുങ്ങി,
ആകാശം നടുങ്ങി
എങ്ങും
ഇരുട്ട്.. ഇരുട്ട്.. ഇരുട്ട്.....

തുളസി.കെ
8 ജി എച്ച് എസ്സ് എസ്സ് ഉദിനൂർ
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത