ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/ ഭയം വേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
20:51, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയം വേണ്ട

ഭയം വിട്ടുനാം ചെറുത്തുനിന്നിടും
കൊറോണയെന്ന ഭീകരന്റ കഥ കഴിച്ചിടും

തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും ഈ വിപത്ത് അകന്നിടും വരെ

കൈകൾ നാം സോപ് കൊണ്ട് ഇടയ്ക്ക് ഇടയ്ക്ക് കഴുകണം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൈകളാലോ തുണികളാലോ മറച്ചുകൊണ്ടിരിക്കണം

കൂട്ടമായി പൊതുസ്ഥലത്ത് ഒത്തുചേരൽ നിർത്തണം
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും എത്തിയാലോ താണ്ടിയാലോ മറച്ചുവെച്ചിടില്ല നാം

രോഗലക്ഷണങ്ങൾ കാണുകിൽ ദിശയിൽ നാം വിളിക്കണം
ഭീതിവേണ്ട ഭയപ്പെടേണ്ട ജാഗ്രതയുണ്ടായാൽ മതി
ഹെൽത്തിൽ നിന്നും ആംബുലൻസും ആളുമെത്തും സഹായിക്കാനായി.
 

സിദ്ധാർഥ്. കെ
9 C ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത