അറിവിൻ അക്ഷര കവാടങ്ങൾ
മലർക്കെ തുറന്നൊരെൻ വിദ്യാലയം
അക്ഷര പൂമൊട്ടുകൾ എൻ
പുസ്തകത്താളിൽ വിരിയിച്ചൊരാ വിദ്യാലയം
പ്രിയ സോദരർ എനിക്കായ്
സമ്മാനിച്ചൊരെൻ വിദ്യാലയം
സ്നേഹിച്ചോമനിക്കാൻ അമ്മയ്ക്കുപകരമായ്
എൻ ഗുരുവിനെ നൽകിയ വിദ്യാലയം.
പ്രിയ സോദരീ, സ്നേഹിച്ചോമനിച്ചതും
തല്ലുകൂടി പിരിഞ്ഞതുമീ വിദ്യാലയത്തിൽ
ഇന്ന് അവസാനമായി കണ്ട്
പിരിയേണ്ടതും ഈ വിദ്യാലയത്തിൽ
പ്രിയ വിദ്യാലയമേ ഒരുപാട്
ഒരുപാട് ഓർമ്മകൾ നല്കിയ കളിമുറ്റമേ
നിനക്ക് നന്ദി, ഒരായിരം നന്ദി.