പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിവ്


പ്രകൃതി, നിലനിൽപ്പ് എന്നീ വസ്തുതകൾ, സത്യങ്ങൾ മനസ്സിലാക്കുകയും നേരിടുകയും ചെയ്യുന്ന ഘട്ടത്തിലൂടെ ആണ് മനുഷ്യരാശി ഇപ്പോൾ കടന്നുപോകുന്നത് .ആകാശത്തിലൂടെ പറക്കുകയും അംബരചുംബികളായ കെട്ടിടങ്ങൾ പടുത്തുയർത്തുകയും ചെയ്തപ്പോൾ മനുഷ്യൻ മുകളിലേക്ക് മാത്രം നോക്കി. ചവിട്ടിനിൽക്കുന്ന തന്നെ നിലനിർത്തുന്ന ഭൂമിയെ അവൻ മറന്നു അഥവാ മനഃപൂർവം ഒഴിവാക്കി എന്നാൽ ഭൂമിക്ക് മനുഷ്യനെ മറക്കാൻ കഴിയില്ല.ഭൂമി മാതാവ് മനുഷ്യൻ എത്ര ചെറുതാണ് എന്ന് ഈ അവസരത്തിൽ തെളിയിക്കുന്നു. സമയമില്ലാതെ നടന്നവർ ഇന്ന് സമയം പോകുവാനായി കഷ്ടപ്പെടുന്നു .മറ്റുള്ള വരെ ഒന്ന് തിരിഞ്ഞു പോലും നോക്കാൻ സമയം കണ്ടെത്താത്ത അപരിചിതരുടെ കാരുണ്യത്താൽ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു . ഇത് ഒരു തിരിച്ചറിവാണ് താനാണ് ഏറ്റവും വലുത് എന്ന് അഹങ്കരിച്ച മനുഷ്യന് അവൻ ഒന്നും അല്ല എന്ന് മനസ്സിലാക്കി കൊടുക്കുന്നു തിരിച്ചറിവ്. നാളെ എന്ന തോന്നൽ ഉണ്ടാകണം എന്ന തിരിച്ചറിവ് .സഹമനുഷ്യർ കൂടെ ഉണ്ടെങ്കിൽ മാതൃമേ നമുക്കും നിലനിൽപ്പുള്ളൂ എന്ന തിരിച്ചറിവ്. ഏകാന്തതയാണ് ഏറ്റവും വലിയ വ്യാധി എന്നറിയിക്കുന്ന തിരിച്ചറിവ്. മനുഷ്യന് മണ്ണിലാണ് സ്ഥാനം എന്ന് മനസ്സിലാക്കി കൊടുക്കുന്ന തിരിച്ചറിവ്.

ഗോഡ്വിൻ
5 ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം