റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ/അക്ഷരവൃക്ഷം/ശുചിത്വം വേണം ഒപ്പം ജാഗ്രതയും

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം വേണം ഒപ്പം ജാഗ്രതയും


നമ്മുടെ നിത്യജീവിതത്തിൽ നാം ശുചിത്വത്തിന് ഏറേ പ്രാധാന്യം കൽപ്പിക്കേണ്ടതാണ്.ഭൂരിപക്ഷം ആളുകൾ ശുചിത്യം പാലിക്കുകയും ന്യൂനപക്ഷം അത് പാലിക്കാതിരിക്കുകയും ചെയ്താൽ യാതോരു പ്രയോജനവും ഉണ്ടാകില്ല. ദിവസവും ഉള്ള കുളിയും വൃത്തിയുള്ള വസ്ത്രധാരണവും ഒരു പരിധി വരെ പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാൻ നമ്മെ സഹായിക്കും. ഇന്നത്തെ കാലത്ത് എയ്ഡ്സ്, കൊറോണ എന്നിങ്ങനെ മറുമരുന്ന് കണ്ടു പിടിക്കാത്ത അനേകം രോഗങ്ങൾ നമ്മെ വിഴുങ്ങാൻ കാത്ത് നിൽക്കുന്നു അതിന്റെ പിടിയിൽ പെടാതിരിക്കാൻ നാം തികഞ്ഞ ശുചിത്വം പാലിച്ചേ മതിയാകു. പാശ്ചാത്യ രാജ്യങ്ങളിൽ അവർ ശുചിത്യപാലനത്തിൽ വളരെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം ഉപയോഗ ശൂന്യമായ വസ്തുക്കളോ ചത്ത ജീവികേളാ അവരുടെ കണ്ണിൽ പെട്ടാൽ അത് പ്രത്യേകം പെട്ടികളിലാക്കി സംസ്ക്കരിക്കാറുണ്ട് എന്നാൽ നമ്മളോ അങ്ങനെ ഉള്ള വസ്തുക്കളെ നടവഴിയിലേക്കോ ജലാശയങ്ങളിലേയ്ക്കോ വലിച്ചെറിഞ്ഞ് വായു, ജലം എന്നിവയെ മലിനമാക്കുന്നു. ഇന്ന് നാം നേരിടുന്ന വലിയ ഒരു പ്രതിസന്ധിയാണല്ലോ കോ വിഡ് 19 എന്ന മഹാമാരി ഇതിനെ ചെറുക്കാൻ ശുചിത്യം പാലിക്കേണ്ടത് അത്യാവശ്യമാണ്. വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും സാമൂഹിക അകലവും കൂടി പാലിക്കേണ്ടതുണ്ട്. ദിവസവും വീടും പരിസരവും വൃത്തിയാക്കണം. ഭക്ഷണ പദാത്ഥങ്ങൾ അടച്ച് സൂക്ഷിക്കുക ,ഈച്ചയും മറ്റ് രോഗാണുക്കളേയും അകറ്റാൻ അണുനാശിനികൾ ഉപയോഗിക്കുക. വഴിയോരത്ത് തുറന്ന് വച്ചിരിക്കുന്ന പഴങ്ങൾ ഭക്ഷണ പദ്ധാർത്ഥങ്ങൾ എന്നിവ കഴിവതും ഒഴിവാക്കുക ഇങ്ങനെ ഉള്ള പ്രാഥമിക കാര്യങ്ങൾ കൂടി നാം ശ്രദ്ധിക്കുക ശുചിത്വത്തിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാം - ശുചിത്വം പാലിക്കാം ഒപ്പം ജാഗ്രതയും

കൃഷ്ണപ്രിയ പി
VIII A ടി കെ ഡി എം ഗവ : എച്ച് എസ് ഉളിയക്കോവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം