ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ നമ്മുടെ പ്രപഞ്ചം

Schoolwiki സംരംഭത്തിൽ നിന്ന്
20:07, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ പ്രപഞ്ചം


എത്ര മനോഹരമാണ് നമ്മുടെ പ്രപഞ്ചം. വർണിക്കാൻ കഴിയാത്ത അത്ര മനോഹരമാണ്. കള കളം ഒഴുകുന്ന അരുവികളും, കിളിനാദം പാടുന്ന പക്ഷികളും, പച്ച പരവതാനി വിരിച്ചതുപോലുള്ള നെൽപ്പാടങ്ങളും, കാറ്റിന്റെ താളത്തിനനുസരിച്ച് ആടിയുലയുന്ന കൊച്ചുമരങ്ങളും വൻമരങ്ങളും, പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ജീവജാലങ്ങളും. എത്ര മനോഹരമായിട്ടാണ് ദൈവം പ്രകൃതിയെ അണിയിച്ചു ഒരുക്കിയിരിക്കുന്നത്.സകല ജീവജാലങ്ങൾക്കും മനുഷ്യർക്കും അവരവരുടെ നിലനിൽപ്പിനുവേണ്ട എല്ലാ സജ്ജീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട് പ്രകൃതി. എന്നാൽ മനുഷ്യൻ ഒഴികെയുള്ള എല്ലാ ജീവജാലങ്ങളും ഭൂമിയോട് കൂറ് പുലർത്തുന്നു. തന്റെ ആഗ്രഹങ്ങൾക്കപ്പു റം ഭൂമിയെ ദൂരുപയോഗം ചെയ്ത് നാശം വരുത്തുന്നവരായി മനുഷ്യൻ മാറിയിരിക്കുന്നു. സസ്യങ്ങൾ, മണ്ണ്, ജലം, വായു, തുടങ്ങി പ്രകൃതി കനിഞ്ഞു നൽകുന്ന പ്രതിഭാസങ്ങൾ നിലനിർത്താൻ ആവശ്യമായ മുൻകരുതൽ എടുക്കുക എന്നത് ഓരോ മനുഷ്യന്റെയും കടമയാണ്. മരങ്ങൾ ഇല്ലാതാക്കുന്നതിനും പുഴകളും തോടുകളും നശിപ്പിക്കുന്നതിനും മനുഷ്യൻ മത്സരിക്കുന്നു. എന്നാൽ ഇത് തന്റെ മാത്രമല്ല വരുംതലമുറയുടെയും അടിവേരുമാന്തുകയാണ് എന്ന ചിന്ത പോലും ഇന്നത്തെ മനുഷ്യർക്ക്‌ ഇല്ല. മലിനികരണം എന്നതാണ് പ്രകൃതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മണ്ണ്, ജലം,വായു, തുടങ്ങിയവ ജീവൻ നിലനിർത്താൻ ആവശ്യമായ ഘടകങ്ങളാണ്. ഇവയെല്ലാം മലിനമാക്കികൊണ്ടിരിക്കുകയാണ്. വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും വമിക്കുന്ന പുകയും പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗവും പ്രകൃതിയെ മലീമസമാക്കികൊണ്ടിരിക്കുകയാണ്. വനങ്ങൾ നശിപ്പിക്കുന്നതു മൂലമുള്ള വരൾച്ചയും ക്ഷാമവും മറ്റൊരു വെല്ലുവിളിയാണ്. മനുഷ്യരുടെ പ്രകൃതിക്ക് മേലുള്ള കയ്യേറ്റമാണ് ഇതിനു കാരണം. അതുകൊണ്ടാണ് രണ്ട് മഹാമാരികൾ അയച്ചു മനുഷ്യനെ ശിക്ഷിച്ചത്, എന്നിട്ടും മനുഷ്യൻ പഠിക്കുന്നില്ല, ഇത് മനുഷ്യനെ മാത്രമല്ല പ്രകൃതിയിലെ ജീവജാലങ്ങളെ കൂടിയാണ് ബാധിക്കു ന്നത്. അവരും വരൾ ച്ച പോലുള്ള പലവിധ പ്രശ്നങ്ങളും അഭിമൂഖിക്കേണ്ടി വരുന്നു. അതുകൊണ്ട് അവരുടെ ദാഹമകറ്റാനെകിലും വെള്ളം നൽകണം. പാത്രത്തിലോ, കുപ്പിയിലോ,മറ്റു കുടങ്ങളിലോ തുറസ്സായ സ്ഥലത്ത് അവർക്ക് കാണാൻ പറ്റിയ രീതിയിൽ വെള്ളം വെക്കണം. അതുപോലെ തന്നെയാണ് പരിസര ശുചിത്വം. പ്ലാസ്റ്റിക്കും ബോട്ടിലുകളും മറ്റു കവറുകളും വലിച്ചെറിഞ്ഞു പരിസരം മലീമസമാക്കികൊണ്ടിരിക്കുകയാണ്. പരിസര ശുചിത്വം ഉണ്ടെകിൽ മാത്രമേ വ്യക്തിശുചിത്വം ഉണ്ടായിരിക്കുകയുള്ളൂ. നമ്മുടെ ആരോഗ്യ പരിപാലനത്തിൽ ഏറ്റവും പ്രധാനപെട്ടതാണ് വ്യക്തിശുചിത്വം. ഈ വ്യക്തിശുചിത്വം ഇല്ലാത്തതുകൊണ്ടാണ് നിപയും കൊറോണയും മനുഷ്യരിലെക്ക് വ്യാപിച്ച് മനുഷ്യനെ വേട്ടയാടികൊണ്ടിരിക്കുന്നത്.


ആദിത്യൻ
6 B ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം