ബി. എം. ജി.എച്ച് എസ്സ് കുളത്തൂപുഴ/അക്ഷരവൃക്ഷം/Virus

20:02, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്


വൈറസുകളെ സൂക്ഷ്മജീവികളായാണ്പലരും കണക്കാക്കുന്നത്. എന്നാൽ സൂക്ഷ്മമായ അർത്ഥത്തിൽ അവ ജീവികളല്ല.ജീവലോകത്തിൽ അവയെ ഉൾപ്പെടുത്തുവാനും കഴികയില്ല.മറ്റു ജീവികളുടെ കോശത്തിൽ അതിക്രമിച്ചു കയറി അവയിൽ രോഗങ്ങളുണ്ടാക്കാൻ ശേഷിയുള്ള സൂക്ഷ്മമായ ജനിതകപദാർഥങ്ങളാണ് വൈറസുകൾ.അപരജീവികളുടെ കോശങ്ങളിൽ കയറികൂടിയാൽ മാത്രമേ ഇവയ്ക്ക് ജീവന്റെ ലക്ഷണം കാണിക്കാനും സ്വയം പെരുകുവാനും കഴിയൂ.അതിനാൽ ജീവനുള്ളവയ്ക്കും ഇല്ലാത്തവയ്ക്കും ഇടയിലാണ് വൈറസുകളുടെ സ്ഥാനം.

വൈറസുകൾ സർവവ്യാപികളാണ്.കരയിലും കടലിലും ആകാശത്തുമൊക്കെ ഇവയുണ്ട്.ജന്തുക്കളുടേയും സസ്യങ്ങളുടേയും മാത്രമല്ല,സൂക്ഷമജീവികളുടെ വരെ കോശങ്ങളിൽഅതിക്രമിച്ചു കയറി രോഗങ്ങൾ വരുത്തുവാൻ വൈറസുകൾക്കാവും.ആതായത് മനുഷ്യനു മാത്രമല്ല,മറ്റു ജീവജാലങ്ങൾക്കും ഒരുപോലെ ഭീഷണിയാണ് വൈറസുകൾ എന്നർത്ഥം!ശക്തമായ ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ മാത്രമേ ഇവയെ കാണാനാകൂ.


ധനുഷ് ദേവ്
10E ബി. എം. ജി.എച്ച് എസ്സ് കുളത്തൂപുഴ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം