എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ശുചിത്വത്തിൻെറ മഹത്ത്വം
ശുചിത്വത്തിൻെറ മഹത്ത്വം
ശുചിത്വത്തിൻെറ മഹത്ത്വം ഒരിടത്ത് ജേക്കബ് എന്ന് പേരുളള ഒരു കുട്ടിയുണ്ടായിരുന്നു.പൊതുവേ അവൻ ഒരു ശുചിത്വമില്ലാത്തവനായിരുന്നു.സ്കൂൾ വിട്ട് വന്ന ഉടനെ ദേഹം വൃത്തിയാക്കാതെ ,കൈകൾ കഴുകാതെ മണ്ണും പൊടിയും വച്ച് ഭക്ഷണം കഴിക്കും.ഇതാണ് അവൻെറ പതിവ്.അവൻെറ അമ്മ വഴക്കു പറഞ്ഞാലും അവൻ അത് അനുസരിക്കാറില്ല.അവൻെറ അമ്മ നഖം വെട്ടി കൊടുക്കാമെന്നു പറഞ്ഞ് വിളിച്ചാലും അവൻ ചെല്ലാറില്ല.പല്ലു തേയ്ക്കാറില്ല ,എപ്പോഴും നഖം കടിക്കും,കാണുന്ന സ്ഥലത്തെല്ലാം തുപ്പും.പല്ലുതേയ്ക്കാതെ അവൻെറ പല്ല് കേടായി.വായ്നാറ്റം കൊണ്ട് ആരും അവനോട് നേരെ സംസാരിക്കാറുപോലുമില്ല.അവൻെറ സഹോദരി അമ്മു നല്ല വൃത്തിയുളളവളായിരുന്നു.ദിവസവും രണ്ടു നേരം പല്ലുതേയ്ക്കും ,ആഴ്ചതോറും നഖം വെട്ടും,വൃത്തിയായി കുളിക്കും.അവൾ എപ്പോഴും ജേക്കബിനോട് പല്ലു തേയ്ക്കാനും നഖം വെട്ടാനും ഒക്കെ പറയും.പക്ഷേ അവൻ അതൊന്നും കാര്യമാക്കാറില്ല.ഒരു ദിവസം ജേക്കബിനൊരു വയറു വേദന വന്നു.വേദന സഹിക്കവയ്യാതെ അവൻ നിലവിളിച്ചു.അവനെ ആശുപത്രിയിൽ കൊണ്ടു പോയി ട്രിപ്പിട്ടു.ശുചിത്വമില്ലാത്തതുകൊണ്ടാണ് അവന് ഇങ്ങനെ സംഭവിച്ചതെന്ന് ഡോക്ടർ പറഞ്ഞു.അവന് അവൻെറ തെറ്റ് മനസ്സിലായി.അന്ന് അവന് മനസ്സിലായി ശുചിത്വത്തിൻെറ മഹത്ത്വം.ഇനി മുതൽ ശുചിത്വമുളളവനായിരിക്കും എന്ന് അവൻ പ്രതിജ്ഞയെടുത്തു. |