ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/തേങ്ങുന്ന മനസ്സുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:41, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തേങ്ങുന്ന മനസ്സുകൾ
15 ദിവസത്തിനു ശേഷം ഐശ്വര്യ അച്ഛനോടൊപ്പം ബൈക്കിൽ അമ്മയെ കാണാൻ പോവുകയാണ്. അമ്മയെ കണ്ടതും കുഞ്ഞൈശു പൊട്ടിക്കരയാൻ തുടങ്ങി. അമ്മ അവളുടെ അടുത്തേക്ക് വരുകയും ഉമ്മ വയ്ക്കുകയും ചെയ്തില്ല. അവൾ അമ്മേ, അമ്മേ എന്ന് വിളിച്ച് ഉറക്കെ കരഞ്ഞു. അമ്മയ്ക്കും കരച്ചിൽ അടക്കാനായില്ല. "ഭക്ഷണം കഴിക്കണം, അമ്മ ഉടനെ വരും" അമ്മ ദൂരെ നിന്ന് ആശ്വസിപ്പിച്ചു. ഐശുവിനെയും കൂട്ടി അച്ഛൻ തിരികെ പോന്നു.

അവളുടെ അമ്മ ഒരു ആരോഗ്യപ്രവർത്തകയാണ്. കൊറോണ രോഗം പടരുന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ തന്നെ തുടരുകയാണ് ആ അമ്മ. വീട്ടിലെത്തിയിട്ടും കരച്ചിൽ മാറാത്ത അവളെ സമാധാനിപ്പിക്കാൻ അച്ഛൻ ഏറെ പാടുപെടേണ്ടിവന്നു.


"അച്ഛാ, അമ്മ എന്താണ് എന്റെ അടുത്ത് വരാത്തത്? അമമയ്ക്കെന്തെങ്കിലും പറ്റിയോ?”അവൾ നിഷ്കളങ്കതയോടെ ചോദിച്ചു.
"നിന്റെ അമ്മയ്ക്ക് ഒന്നും പറ്റിയിട്ടില്ല. ലോകത്ത് ഒരു പുതിയ അസുഖം പടർന്നു പിടിച്ചിട്ടുണ്ട്. അതിപ്പോൾ നമ്മുടെ നാട്ടിലുമുണ്ട് . അതിനെതിരെ പോരാടുന്നതിനു വേണ്ടിയാണ് മോളുടെ അമ്മയെ പോലുള്ളവർ രാപകൽ കഷ്ടപ്പെടുന്നത് . വളരെ വേഗം പടർന്നു പിടിക്കുന്ന ഒരു വൈറസാണിത്. കൊറോണ എന്നാണ് ഇതിന്റെ പേരു്. നമ്മുടെ സമൂഹത്തിലുള്ള ചിലർ ആരോഗ്യ പ്രവർത്തകരെ അനുസരിക്കുന്നില്ല. അതുകൊണ്ടാണ് ഈ അസുഖം കൂടിക്കൂടി വരുന്നത്. ഒരാളുടെ അശ്രദ്ധമൂലം നമ്മുടെ സമൂഹം തന്നെ ഇല്ലാതാവുകയാണ്. പിന്നെ നമ്മൾ ശ്രദ്ധിക്കേണ്ട ചില മുൻകരുതലുകൾ ഉണ്ട്.
1. 20 സെക്കൻഡ് നേരമെങ്കിലും സോപ്പിട്ട് രണ്ടു കൈകളും കഴുകുക.
2. യാത്രകൾ കഴിവതും ഒഴിവാക്കണം
3. വീടുകളിൽ തന്നെ കഴിയുക, സാമൂഹിക അകലം പാലിക്കുക.
4. സർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുക.
നമുക്ക് ഈ മഹാമാരിയിൽ നിന്നും മോചനം നേടാൻ കഴിയും. മോൾ സമാധാനമായി ഉറങ്ങൂ. അമ്മ എത്രയും വേഗം വരും. നമ്മൾ അതിജീവിക്കും.

ദയ എസ്.
5 B ഗവ.ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം