എസ് വി പി എം എച്ച് എസ് വടക്കുംതല/അക്ഷരവൃക്ഷം/ താരാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
താരാട്ട്      

എന്റെ സ്വപ്നത്തിൽ ആകാശമേലാപ്പിൽ
അമ്പിളികുഞ്ഞായി ചിരിച്ചുണർന്നു നീ
അമ്മയ്ക്കൊരുമന മുതമാണെന്നും നീ
അച്ഛനോ വിരൽ തുമ്പിലെ താമര

മാമക മാനസച്ചെപ്പിൽ നിന്നെപ്പോഴും
വാത്സല്യധാര ചൊരിയ നിനക്കായി ഞാൻ
അച്ഛന്റെയോമന പൊൻതിടമ്പേ നീ
കണ്ണിമ പുട്ടിഉറങ്ങുക പൈതലേ

നീയുറങ്ങിയുണർന്നണിയ്ക്കുംവരെ
അമ്മയരികിൽ കാത്തിരിക്കാമുണി
എൻ മടിത്തട്ടിൽ കേണുറങ്ങുമ്പോഴും
ചന്ദ്രശോഭ ചൊരിയുന്നു നിന്മുഖം

ആര്യനന്ദ
9 E എസ് വി പി എം എച്ച് എസ് വടക്കുംതല
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത