കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ/അക്ഷരവൃക്ഷം/ കൊറോണ ലേഖനം.
കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ് 19 2019 ൽ ഉണ്ടായ വൈറസ് ആണ്. ഇത് ചൈനയിലെ വുഹാനിലെ ജനങ്ങൾക്കാണ് ആദ്യമായി പിടിപെട്ടത്. ഈ വൈറസ് കാരണം നമ്മൾ എല്ലാവരും ഭീതിയിലായിരിക്കുകയാണ്. ഇതിനു മുന്നേ ധാരാളം വൈറസുകൾ നിർമിതമായും നിർമിതമല്ലാതെയും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്രയും ഭീതി പരത്തിയ വൈറസ് ഇതാദ്യമാണ്. ഓരോ ദിവസവും കഴിയുംതോറും മരണനിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. World health organisation (WHO ) ആണ് ഈ വൈറസിന് കോവിഡ് 19 എന്ന പേര് നൽകിയത്. ഈ വൈറസിനെതിരെ ഫലപ്രദമായ ഒരു മരുന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ. ഈ വൈറസ് കണ്ടെത്തിയ സയന്റിസ്റ് നിർദ്ദേശിച്ച പേര് നോവൽ കൊറോണ വൈറസ് എന്നായിരുന്നു. ലോകാരോഗ്യസംഘടന 2020ൽ മഹാമാരിയായി പ്രഖ്യാപിച്ച വൈറസ് രോഗം രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന Pandanomic അസുഖമാണ്. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. കേരളത്തിലെ തൃശ്ശൂരിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. കാസർഗോഡാണ് ഏറ്റവും കൂടുതൽ രോഗികളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ കേരളം സർക്കാർ ഈ പ്രശ്നത്തെ അതീവ ഗുരുതരമായാണ് കാണുന്നത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച lockdown നെ പറ്റി സർക്കാർ ജനങ്ങളെ മനസിലാക്കികൊടുക്കുകയും ജനങ്ങൾ സർക്കാർ പറയുന്ന കാര്യങ്ങൾ അതേപടി അനുസരിച്ചു മുന്നോട്ട് പോകുകയും ചെയ്യുന്നതിനാൽ കേരളത്തിൽ കോവിഡ് 19 നിയന്ത്രിക്കാൻ സാധിക്കുന്നുണ്ട്
ആദിത്യ
|
5 A കെ.ജി.എസ്.പി.യു.പി.എസ്സ്. ഒറ്റൂർ ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ