വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/എന്റെ മലയാളം

Schoolwiki സംരംഭത്തിൽ നിന്ന്
18:38, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= എന്റെ മലയാളം | color=4 }} <center> കൃഷ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ മലയാളം

കൃഷ്ണ തുളസി കതിർ ചൂടി എത്തുന്ന
എൻ അമ്മ മലയാളംഎങ്ങുപോയി
മലയില്ല മഴയില്ല വയലില്ല
പൂവില്ല കായില്ല വായുവും പുഴയുമില്ല
മലയാള നാടേ നിൻ മാറിലൊന്നാണയുവാൻ
നേരമില്ലാർക്കും ഇന്നു നേരമില്ലാ
നിശയോട് കഥചൊല്ലി മയങ്ങാനാവില്ല
തകിടിയിൽ തളർന്നു മയങ്ങാനാവില്ല
കൊന്ന മരച്ചോട്ടിലെ ഊഞ്ഞാലിൽ ആടുവാനും ആർക്കും നേരമില്ലാ
മലയാള നടേ നിൻ തനിമ ഇതെങ്ങുപോയ്
പുകൾപെറ്റ സംസ്കാര പെരുമയും എങ്ങുപോയ്
കാർഷിക പൈതൃകമെങ്ങുപോയ്
എന്നെങ്കിലും ഒക്കെ തിരികെ വന്നീടുമെന്നാശയിൽ ഞങ്ങൾ കാത്തിരിപ്പൂ വഴിക്കണ്ണുമായി

pooja lakshmi
8 E വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത