ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/ലോകത്തെ വിഴുങ്ങിയ കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
18:01, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകത്തെ വിഴുങ്ങിയ കോവിഡ്-19


2020-ൻെറ ആദ്യവാരങ്ങളിൽ ലോകത്തിൽ ആകമാനം പടർന്നു പിടിച്ച മഹാമാരിയാണ് കൊറോണ വൈറസ്. കോവിഡ്-19 എന്ന പേരിലും ഇതറിയപ്പെടുന്നു. ചൈനയിലെ വൂഹാൻ എന്ന പ്രദേശത്ത് നിന്നാണ് ഈ മഹാമാരി പടർന്ന് പിടിച്ചത്. പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ ഇത് സാമൂഹ്യവ്യാപനത്തിൽ കൂടി ലോകമെമ്പാടും പടർന്നു പിടിച്ചു. ഇതിലേറ്റവും അവിശ്വസനീയമായ കാര്യം ഇതിനെ പ്രതിരോധിക്കാൻ ഒരു വാക്സിൻ പോലും ഇത്രയും നാൾ ആയിട്ടും കണ്ടുപിടിക്കാൻ കഴിയാത്തതാണ്. ആരോഗ്യപ്രവർത്തകരുടേ യും സന്നദ്ധജനവിഭാഗത്തിൻെറയും അതിതീവ്രമായ പ്രവർത്തനത്തിൻെറ ഫലമായി സമൂഹവ്യാപനം ഒരുപരിധിവരെ നമ്മുടെ രാജ്യത്ത് തടയാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യ ഇന്നും അടച്ചിട്ട വീടുകൾക്കുള്ളിൽ ചുരുങ്ങുന്നു. കൊറോണ വൈറസിൻെറ ഭീതിയെ തുടർന്ന് രാജ്യത്ത് 21 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യപിച്ചിരിക്കുന്നു. ആവശ്യവസ്തുക്കളുടെ ലഭ്യത മാത്രം ഉറപ്പ് വരുത്തിക്കൊണ്ട് ജനങ്ങൾ വീടുകളിൽ ഇരുന്ന് ചങ്ങല പൊട്ടിച്ചെറിയുന്നു. (Break the Chain) ഒരുമിച്ച് നിന്ന് കൊണ്ട് നമുക്കീ മഹാമാരിയെ തുടച്ച് നീക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്തിക്കാം


അനന്യ.A.P
4.A ഗവ.എൽ.പി.എസ്.പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം