എ.എൽ.പി.എസ് വൈലത്തൂർ (ഈസ്റ്റ്)/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24251 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ശലഭക്കാഴ്ച | ശലഭക്കാഴ്ച]] {{BoxTop1 | തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശലഭക്കാഴ്ച

ഉണ്ടേ മുറ്റത്തൊരുകോണിൽ , എ-
ന്നച്ചൻ നാട്ടൊരു കരളക വള്ളി
കണ്ടാൽ ചെറിയൊരു വെറ്റില പോലു -
ള്ളിലയും കുലകുലയായ് ചെറുപൂവും
കൗതുകമേറും ഉറികളനേകം തൂക്കി, അതി -
ലിത്തിരി വിത്തുകൾ പേറും വള്ളി
കണ്ടേ ഞാനൊരു നാളതിനിലയുടെ-
യടിയിലൊരിത്തിരി പോന്നൊരു പുഴുവെ
ഇലകൾ തിന്നവനൊരു മുഴുപ്പുഴുവായ് ഒരുനാൾ
താനേ തുന്നിയ കമ്പിളി നൂലിന്നകമായ്
ഒരു നാൾ രാവിലെ കണ്ടേ ഞാനാ കൂടു തുറന്നു
പുറത്തു വരുന്നൊരു പുള്ളിപ്പൂമ്പാറ്റക്കുഞ്ഞിനെ !
അകത്തിരുന്നു പഠിച്ചു പഠിച്ചവനറിവുള്ളവനായ്
ചിറകുള്ളവനായ്, ചന്തക്കാരൻ ചങ്ങാതി.

മനു കൃഷ്ണൻ എം
1 എ എൽ പി എസ്, വൈലത്തൂർ ഈസ്റ്റ്
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത