എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ഇത് എത്ര നാൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഇത് എത്ര നാൾ


വളരെ ഇടതൂർന്ന വളർന്ന മരങ്ങളും നിറയെ കുഞ്ഞു അരുവികളും മലകളും നിറഞ്ഞ സുന്ദരമായ കാട്. ആ കാട് പക്ഷിമൃഗാതികൾ നിറഞ്ഞ തായിരുന്നു അവിടെ പക്ഷികളുടെ ശബ്ദവും അരുവികളുടെ സംഗീതവും ഉയർന്നുകൊണ്ടേയിരുന്നു. അരുവികളിലെ വെള്ളാരംകല്ലുകൾ സൂര്യ പ്രകാശം തട്ടുമ്പോൾ രക്നങ്ങൾ പോലെ തിളങ്ങുന്നു സൂക്ക്ഷിച്ചുനോക്കിയാൽ അവയോട് ചേർന്ന മീനുകളെയും കാണാം. ആ കാട്ടിൽ അതിന്റെ ഹൃദയ ഭാഗത്തായി ഒരു വലിയ ആൽ മരം ഉണ്ടായിരുന്നു. ആ കാടിന്റെ നട്ടെല്ല് തന്നെ ആ മരമായിരുന്നു. നിറയെ പക്ഷികളും മൃഗങ്ങളും അവിടെ താമസിച്ചിരുന്നു. എന്നാൽ കുറച്ച് ദിവസം കഴിഞ്ഞു അപ്പോൾ ആ കാട്ടിലേക്ക് കുറച്ച് പേർ വന്നു. ആദ്യമൊക്കെ അവർ മരങ്ങൾ മാത്രമേ മുറിച്ചിരുന്നുള്ളു . പക്ഷേ ദിവസങ്ങൾ കഴിയും തോറും മൃഗങ്ങളെ വേട്ടയാടാനും തുടങ്ങി. പതിയെ പതിയെ ആ കട്ടിൽ മൃഗങ്ങളും പക്ഷികളും കുറഞ്ഞു തുടങ്ങി. പല മൃഗങ്ങളും കാട്ടിൽ നിന്നും പോകുകയും ചെയ്തു. പക്ഷികളുടെ മധുര സംഗീതത്തിനു പകരം യന്ത്രങ്ങളുടെ ശബ്ദം മാത്രമായി. ഒടുവിൽ അവർ ആ ആൽ മരം കണ്ടു. അത് മുറിക്കാനായി അവർ മഴു എടുത്ത് മുന്നോട്ട് വന്നു. ആ മരത്തിലെ പക്ഷികൾ അത് നിസ്സഹായതയോടെ നോക്കി നിന്നു. എന്നാൽ ആ ആൽ മരം വലിയ ഭൂകമ്പ ശബ്ദത്തിൽ നിലം പതിച്ചു. ആ മരത്തിന്റെ കൂടെ നിറയെ പക്ഷി കുട്ടികൾ മുട്ടകൾ എന്നിവയെല്ലാം നിലത്ത് വീണു. മരങ്ങൾ എല്ലാം വാഹനത്തിൽ കയറ്റി അവർ പോകാൻ തയ്യാറായി. നിലത്ത് വീണ ഒരായിരം പക്ഷി കുട്ടികളെ ചതിച്ചു കൊണ്ട് ആ വാഹനങ്ങൾ മുന്നോട്ടു പോയി.

നിഥില ജ്യോതി
9 D എസ്.എച്ച്.എം. ജി.വി.എച്ച്.എസ്.എസ് എടവണ്ണ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]