എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/മഹാമാരിയെ പ്രതിരോധിച്ച കഥ

Schoolwiki സംരംഭത്തിൽ നിന്ന്
17:14, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരിയെ പ്രതിരോധിച്ച കഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിയെ പ്രതിരോധിച്ച കഥ

വർഷങ്ങൾക്കു മുമ്പ് ആഫ്രിക്കയിലെ ചെറു ഗ്രാമത്തിൽ 1 മഹാമാരി ഉണ്ടായി. ഒരുതരം വൈറസ് രോഗമായിരുന്നു അത്. അതിനു ആഫ്രിക്ക ഒരു പേരുമിട്ടു 'എ ബോള'. ഈ രോഗം ആഫ്രിക്കൻ രാജ്യം ആകെ പടർന്നു തുടങ്ങി ഒരു പാട് ആളുകളുടെ ജീവനെടുത്ത മഹാമാരി. ഈ രോഗം വന്നാൽ ആദ്യം ജലദോഷം, ചുമ, പനി തുടങ്ങി മരണത്തിൽ വരെ കൊണ്ട് എത്തിക്കുന്നു. പ്രായമായവരിൽ ആണ് ഇത് കൂടുതൽ വ്യാപിക്കുക. അങ്ങനെ അവിടെ ആ ഗ്രാമത്തിൽ താമസിച്ചിരുന്ന ഒരു വൃദ്ധന് വൈറസ് സ്ഥിരീകരിച്ചു. അദേഹത്തിന് രോഗം കടുക്കും തോറും അവശനായി മാറിക്കൊണ്ടിരുന്നു. ഈ രോഗം കടുത്താൽ രക്തം ഛർദിക്കുകയും മൂക്കിലൂടെയും ചെവിയിലൂടെയും ഒക്കെ രക്തം വരുകയും ചെയ്യുമായിരുന്നു. ആരോഗ്യ പ്രവർത്തകർ അവിടെ ഉള്ളവർക്കെല്ലാം ബോധവൽക്കരണം നടത്തി. വ്യക്തി ശുചിത്വം പാലിക്കേണ്ടതിൻ്റെ പ്രാധാന്യം എല്ലാവർക്കും മനസിലാക്കി കൊടുത്തു. കൈകൾ വൃത്തിയാക്കേണ്ടതിന്റെ ആവശ്യം മാത്രമല്ല എങ്ങനെ എന്നുകൂടി അവർ വിവരിച്ചു. സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻ്റ് സമയം കൊണ്ട് കൈകൾ നന്നായി അണുവിമുക്കമാകേണ്ടതിൻ്റെ ആവശ്യം എല്ലാവർക്കും മനസ്സിലായി. ഈ അസുഖത്തിൻ്റെ മരുന്ന് കണ്ടു പിടിച്ചിട്ടില്ലായിരുന്ന തിനാൽ പ്രതിരോധശേഷി കുറവായിരുന്ന ആ വൃദ്ധൻ മരണത്തിനു കീഴടങ്ങി.ചടങ്ങുകൾ ഒന്നും നടത്താതെ അദ്ദേഹത്തിൻ്റെ ശരീരം അടക്കം ചെയ്തു.ബന്ധുക്കൾക്ക് ദൂരെ നിന്ന് ഇതൊക്കെ കാണാനേ കഴിഞ്ഞുള്ളൂ. അങ്ങനെ കുറെ ദിവസം കഴിഞ്ഞു ആ വൃദ്ധനെ ശുശ്രൂഷിച്ച മകൾക്കും രോഗം പിടികൂടി. ആരോഗ്യ പ്രവർത്തകർ എത്തി അവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. കുടുംബാംഗങ്ങളെ കാണാൻ പോലും അനുവദിക്കാതെ അവർ അവിടെ ദിവസങ്ങൾകഴിഞ്ഞു. ഒടുവിൽ ആരോഗ്യ പ്രവർത്തകരുടെ അധ്വാനത്തിന് ഫലംകണ്ടു അവർ രോഗവിമുക്തി നേടി.ഒടുവിൽ അവർ വീട്ടിലേക്ക് തിരിച്ചെത്തി.ഇങ്ങ നെ ഒരു പാട് കുടുംബങ്ങൾക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. എങ്കിലും കുറെയധികം പേർക്ക് രോഗമുക്തി നേടാനായി. ഒടുവിൽ കുറെ നാളുകൾക്ക് ശേഷം ആ ഗ്രാമം മുഴുവൻ ഈ രോഗത്തിൽ നിന്നു മുക്തി നേടി. അവിടുത്തെ ആരോഗ്യ പ്രവർത്തകരുടെയും ജനങ്ങളുടെയും ഒരുമിച്ചുള്ള പ്രവർത്തനത്തിൻ്റെ ഫലമായി 'എ ബോള'യെ പ്രതിരോധിക്കാൻ അവർക്കു കഴിഞ്ഞു. ഇതു പോലെ ഏത് മഹാമാരിയെയും നമ്മൾ ഒറ്റക്കെട്ടായി പ്രതിരോധിക്കുക തന്നെ ചെയ്യും .

നന്ദന.എം.എസ്
9D എം ജി റ്റി എച്ച് എസ്സ് മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം