വെള്ളോറ എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ചിറകിന്റെ വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
16:32, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aups vellora (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചിറകിന്റെ വിലാപം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചിറകിന്റെ വിലാപം

പ്രപഞ്ചമേ നിന്നിലെ വരദാനമായിതാ
നില്കുന്നു ഞാനൊരു പറവയായി
ജീവിതം മാത്രമോ എന്നൊന്നു ചോദിച്ച
മനുഷ്യന്റെയെല്ലാം അടിമയായി
സ്നേഹമെന്തെന്നറിയാത്ത മനുഷ്യരോ
ചിറകിന്റെ നന്മയെ അന്ധ മാക്കി
മനുഷ്യന്റെ ആജ്ഞാപനത്തിന്റെ മുന്പിലോ
ചിറകിന്റെ സേവനം തോറ്റുപോയി
പക്ഷിതൻ സഹനങ്ങളെല്ലാം പറഞ്ഞിതാ
തണലുകൾ പോലും നിശബ്ദമായി.
മനുഷ്യൻറെ നീച പ്രവൃത്തിക്കും മുന്നിൽ
പ്രപഞ്ചമേ നീയും തോറ്റുപോയോ
എന്നെ ഉറക്കുവാൻ നീ വരുന്നില്ലയോ
സ്നേഹമായി, നന്മയായി, സന്തോഷമായി
                 

ആന്മരിയ ജോൺ
6 A വെള്ളോറ എ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ ജില്ല
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത