Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യാ നിനക്ക് മാപ്പില്ല
ഒരേസമയം വൈവിധ്യ സമ്പന്നവും വിസ്മ യം നിറഞ്ഞതുമാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിയുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്ന പലതും മനുഷ്യൻ വരുത്തിവച്ച വിനകൾ ആണ്.ബുദ്ധിയുള്ള മനുഷ്യൻ ദുഷ്ട ലാക്കോടെ ചെയ്ത പ്രവർത്തികളുടെ അനന്തരഫലമാണ് ഇന്ന് പരിസ്ഥിതി നേരിടുന്ന ഭീഷണികൾ .
ജീവൻറെ തുടിപ്പുള്ളത് ഭൂമിയിൽ മാത്രം. നമുക്ക് വേണ്ടതെല്ലാം തന്ന് നമ്മുടെ ആഗ്രഹം നിറവേറ്റുന്ന നമ്മുടെ സ്വന്തം അമ്മ. പക്ഷെ, ഇന്ന് മല നികത്തിയും, കുന്നിടിച്ചും പുഞ്ചിരിച്ചു നിൽക്കുന്ന ഭൂമിയെ നശിപ്പിക്കുന്നു .അന്ന് അവന് ഭൂമിയെ വളരെ ഇഷ്ടമായിരുന്നു. പ്ലാസ്റ്റിക് ഉപയോഗിക്കാതെ അന്ന് ഭൂമിയെ രക്ഷിച്ചു. എന്നാൽ ഇന്ന് ഭൂമി ദുരിതമനുഭവിക്കുന്നത് അവൻ അറിയുന്നു പോലുമില്ല. അവസാനം ഓസോൺ പാളിക്ക് വിള്ളലേറ്റു. അവൻറെ അന്ത്യമടുത്തു എന്നറിഞ്ഞിട്ടും ക്രൂരതകൾ അവസാനിപ്പിച്ചില്ല. നമ്മുടെ വീടുകളിൽ നിത്യേനഉപയോഗിക്കുന്ന വസ്തുക്കളും മാലിന്യങ്ങളും നാം വലിച്ചെറിയുന്നു. ഇതു കാരണം നമ്മുടെ ചുറ്റുപാടുകൾ മലിനമാവുകയും വൃത്തിഹീനമാവുകയും ചെയ്യുന്നു. തന്മൂലം മാരകമായ പകർച്ച വ്യാധികൾ ഉണ്ടാകുന്നു .ആരോഗ്യം മനുഷ്യന്റെ സമ്പത്താണ്. രോഗത്തിനല്ല രോഗം വരാതിരിക്കാനാണ് നാം ചികിത്സിക്കേണ്ടത്. വൃത്തിയില്ലായ്മയാണ് പല രോഗങ്ങൾക്കും കാരണം.ഒരാളിൽ ഉണ്ടാകുന്ന ഒരു ചെറിയ ആരോഗ്യ പ്രശ്നം പോലും സമൂഹത്തെയാകെ ബാധിക്കാം. പ്രത്യേകിച്ചും പകർച്ചവ്യാധികൾ. കോഴിക്കോട്ടെ നിപ ബാധ കാലത്ത് ഇത് നാം തിരിച്ചറിഞ്ഞതാണ്. രോഗപ്രതിരോധത്തിലൂന്നിയ പ്രവർത്തനങ്ങളിലൂടെ നിപയെ നാം കെട്ടുകെട്ടിച്ചു.
ഇപ്പോൾ ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന മഹാമാരി നിരവധി ആളുകളുടെ ജീവനെടുത്തു കൊണ്ടിരിക്കുകയാണ്.
കൊറോണയെ തുരത്തുവാൻ നമ്മുടെ ആരോഗ്യ പ്രവർത്തകർ നമുക്ക് ഒരുപാട് മുൻകരുതലുകൾ നൽകുന്നുണ്ട്. മനുഷ്യന്റെ ദുഷ്ചെയ്തികളുടെ പ്രതീകവും വരാനിരിക്കുന്ന ദുരിത കാലത്തിന്റെ മുന്നറിയിപ്പുമാണിത്.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}
[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]
|