ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്/അക്ഷരവൃക്ഷം/കൊറോണയും കേരളവും
കൊറോണയും കേരളവും
ഇന്ന് ലോകത്തെയാകമാനം ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന മഹാവിപത്താണ് കൊറോണ വൈറസ്.മാനവരാശിയെപ്പോലും ഒന്നായി നശിപ്പിക്കുവാൻ ശേഷിയുണ്ട് ഈ സൂക്ഷ്‍മജീവിക്ക്.മനുഷ്യനെ ബാധിക്കുന്ന ഈ വൈറസിനെ പൂർണമായി തുരത്താൻ ഫലപ്രദമായ ചികിത്സാമാർഗ്ഗങ്ങളിതുവരെ കണ്ടെത്തിയിട്ടില്ല. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അതിവേഗം പകരുന്ന ഈ വൈറസ് ലോകത്താകമാനം നാശം വിതയ്‍ക്കുന്നു. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ സ്ഥിരീകരിച്ച ഈ രോഗം ഇന്ന് ലോകം മുഴുവൻ വ്യാപിച്ചു. COVID-19 എന്നാണ് ലോകാരോഗ്യസംഘടന ഈ മഹാമാരിക്ക് നല്കിയിരിക്കുന്ന പേര്.ഏപ്രിൽ മാസം ആദ്യത്തെ കണക്കനുസരിച്ച് ഈ കൊലയാളി വൈറസ് ഒരു ലക്ഷത്തോടടുത്ത് ജീവനുകൾ അപഹരിച്ചു.പത്ത് ലക്ഷത്തോടടുത്ത് ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയിൽ ഏപ്രിൽ മാസമാദ്യവാരം വരെയുള്ള കണക്കനുസരിച്ച് ആറായിരത്തിനോടടുത്താളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇരുനൂറിനോടടുത്ത് മരണങ്ങളും.ഇന്ത്യയിലാദ്യമായി കൊറോണ സ്ഥിരീകരിച്ചത്കേരളത്തിലാണ്.കൊറോണയെ നേരിടാൻ വിപുലമായ തയ്യാറെടുപ്പുകളാണ് നമ്മുടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്നത്. ജനതാകർഫ്യൂവും ലോക്ഡൗണും ക്വാറന്റൈനും രോഗികളുടെ എണ്ണം പെരുകുന്നത് തടയുന്നു.കോവിഡിനെതിരെ പോരാടാൻ സ്വന്തം ജീവൻ പണയം വെയ്‍ക്കാൻ തയ്യാറായി നിൽക്കുന്നവരാണ് നമ്മുടെ ഡോക്ടർമാരും നഴ്‍സുമാരും.കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ പോലീസുദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും ഭരണകൂടവും മുൻനിരയിലുണ്ട്.സ്വന്തം വീട്ടിൽ പോകാതെ മക്കളെ കാണാതെ നമുക്കായി പോരാടുന്നവരാണ് ഡോക്ടർമാരും നഴ്സുമാരും.അവർക്കെങ്ങനെയാണ് നാം നന്ദിയർപ്പിക്കേണ്ടത്. കേരളം ഒറ്റക്കെട്ടായി നിന്നാണ് കൊറോണയെ നേരിടുന്നത്. കൊറോണയെ തടയാൻ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളൊഴിച്ച് മറ്റ് കടകൾ അടച്ചു.വാഹനങ്ങളും യാത്രകളും നിയന്ത്രിച്ചും സൗജന്യഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തും നല്ല ചികിത്സ നൽകിയും ലോകത്തിനു മുൻപിൽ കേരളം മാതൃകയാവുകയാണ്.കേരളത്തിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുകയാണ്.ഇത് നമുക്ക് ആശ്വാസം പകരുന്നു.സാമൂഹിക അകലം പാലിച്ച് കൊറോണയുടെ ചങ്ങല പൊട്ടിക്കുകയാണ് നാം. ഒന്നായി നിന്ന് ഇതിനേയും നാം അതിജീവിക്കും. പ്രളയത്തേയും നിപ്പയേയും ഓഖിയേയും അതിജീവിച്ച കരളുറപ്പുള്ള കേരളം ഈ കോവിഡ് കാലവും അതിജീവിക്കും.ആരോഗ്യവകുപ്പിന്റെ നിർദ്ദേശം പാലിച്ചും ലോക്ഡൗൺ ആചരിച്ചും നാം ഒന്നായി അതിജീവിക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ