Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
വയറേശരണം പാടിനടക്കും
പൊണ്ണത്തടിയൻ കുഞ്ഞവരാൻ
കണ്ണിൽ കണ്ടത് തിന്നു നടക്കും
തീറ്റ കൊതിയൻ കുഞ്ഞവരാൻ
കൈയ്യും വായും കഴുകാതെ
രോഗാണുക്കൾ മെല്ലെ മെല്ലെ
കുഞ്ഞവരാനെ പിടികൂടി
വയറിന് വേദന പല്ലിന് വേദന
വേദന വേദന സർവത്ര
ഒന്നും തിന്നാൻ കഴിയാതെടുവിൽ
നിലവിളിയായി പാവത്താൻ
വൈദ്യർ വന്നു ഡോക്ടർ വന്നു
ബഹളം കൊണ്ടൊരു പൊടിപൂരം
ആഹാരത്തിന് മുമ്പും പിമ്പും
കയ്യും വായും കഴുകേണം
ശുചിയായിട്ട് നടന്നില്ലെങ്കിൽ
രോഗം നമ്മെ പിടിക്കൂടും
|