ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
16:00, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43248 (സംവാദം | സംഭാവനകൾ) (kavitha)
നല്ല നാളെയ്ക്കായി

നല്ല നാളേയ്ക്കായി
ഹേ കൊറോണേ, നിന്നെ ഞങ്ങൾ തോൽപ്പിക്കും
ഉറ്റവരെയും ചങ്ങാതിമാരെയും
അകറ്റിയ അവധിക്കാലമിത് .
കൊറോണയെന്നും, കോവിഡ് -19 ന്നും
പേരുള്ള ഒരു യക്ഷി നീ.
'വരാനുള്ളത് ഏത് വഴിയും വരും'
എന്ന പഴമൊഴി ഓർക്കുന്നു ‍ഞാൻ.
അതു പോലെ വിമാനം കയറി
വന്നു നീ ‍ ഞങ്ങളെ തോൽപ്പിക്കാൻ
മതിയായില്ലേ നിന്റെ താണ്ഡവം?
തോൽക്കില്ല, ഞങ്ങൾ ‍ തോൽക്കില്ല
ധീരരായ മക്കളാണ് നമ്മൾ.
നിന്റെ അവസാനം കാണും വരെ
പോരാടും നമ്മളോരോരുത്തരും.
നല്ലൊരു നാളേയ്ക്കായി
കാത്തിരിയ്ക്കുന്നു ഞങ്ങൾ.
 

ദേവിക.ജെ
2A ജി.യു.പി.എസ്സ്.തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത