സേക്രട് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന അമൃതം
പരിസ്ഥിതി എന്ന അമൃതം
ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ ആത്മശാന്തി കവികൾ ദീർഘ ദർശികൾ ആണ് അതിൻറെ പ്രതിഫലനമാണ് ഈ കാവ്യഭാഗം.ഭൂമി മരിച്ചുകൊണ്ടിരിക്കുകയാണ് അതിൻ ഇരട്ടി വേഗത്തിൽ മനുഷ്യൻ നാശവും സംഭവിക്കുകതന്നെ ചെയ്യും.നിരവധി സസ്യജന്തു കളുടെ അഭയമായ പരിസ്ഥിതി മനുഷ്യൻ എന്ന സൃഷ്ടിയാൽ തന്നെ അല്പാല്പമായി തീർന്നു കൊണ്ടിരിക്കുന്നു.മനുഷ്യൻറെ അമിതമായ കൈകടത്തലുകൾ പരിസ്ഥിതിക്ക് ഒരു ഭീഷണിയായി മാറുന്നു .ആധുനിക മനുഷ്യൻറെ ലോകം ശരവേഗത്തിൽ കുതിച്ചു കൊണ്ടിരിക്കുകയാണ്.ലോകം കൂടുതൽ ഉയരങ്ങളിലേക്കും മറ്റും നീങ്ങിക്കൊണ്ടിരിക്കുന്നു.പരിസ്ഥിതിയോട് നിരവധി ക്രൂരതകൾ കാണിച്ചുകൊണ്ട് അംബരചുംബികളായ കോൺക്രീറ്റ് സൗദങ്ങളിൽ മനുഷ്യൻ സംതൃപ്തി കണ്ടാൽ ശ്രമിക്കുകയാണ്.വെറുമൊരു മൃഗമായി അവൻ അധപതിച്ചു കൊണ്ടിരിക്കുന്നു .മനുഷ്യത്വം നഷ്ടമായിക്കൊണ്ടിരിക്കുന്നു.പരിസ്ഥിതിയെ മാലിന്യങ്ങൾ നിക്ഷേപ ശാലയും എണ്ണയും കല്ലും കുഴിച്ചെടുക്കാൻ ഉള്ള ഖനന കേന്ദ്രമായും അവൻ കണക്കാക്കി കഴിഞ്ഞു .കാൽ ചിലമ്പൊലികൾ കിലുക്കി ഒഴുകുന്ന പുഴകളും തലയാട്ടി പച്ചപ്പ് വിരിക്കുന്ന വൃക്ഷലതാദികളും ഹരിതമോഹനം ആയ കരകളും എല്ലാം ഇനി വെറും സ്വപ്നമായി മാത്രമായി മാറുന്നു.മനുഷ്യൻ തൻറെ ധനത്തോടുള്ള അത്യാസക്തി മൂലം പരിസ്ഥിതിയെ ഈവിധ കോലാഹലങ്ങൾ കാണിച്ച് നശിപ്പിക്കുമ്പോൾ പ്രാണ സ്വാതന്ത്ര്യം സസ്യങ്ങൾക്കും ജന്തുക്കൾക്കും അവകാശപ്പെട്ടതാണെന്ന സത്യം അവൻ വിസ്മരിക്കുന്നു.അന്തരീക്ഷ മലിനീകരണവും പരിസ്ഥിതി മലിനീകരണവും മാനവകുലത്തിന് ഒരു ഹരമായി മാറിയിരിക്കുന്നു.ഇതിൻറെ പാർശ്വഫലങ്ങൾ ആയി നിരവധി രോഗപീഡകൾ ഉണ്ടാവുകയും ആ വ്യവസ്ഥ തകരാറിലാവുകയും ചെയ്യുന്നു.ഭൂമി നശിക്കുന്നതോടെ അതിൻറെ സൃഷ്ടികളും സംഹാര ത്തിൻറെ വക്കിലേക്ക് എത്തിച്ചേരും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ