ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/**രോഗപ്രതിരോധം**

Schoolwiki സംരംഭത്തിൽ നിന്ന്
* *രോഗപ്രതിരോധം**



കൊറോണ വൈറസ് ചെറുക്കാൻ രോഗപ്രതിരോധശേഷി വളരെ പ്രധാനപ്പെട്ട ഒന്നാണ്. പോഷകഗുണമുള്ള ഭക്ഷണം കഴിച്ച് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാവുന്നതാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് രോഗപ്രതിരോധശേഷി കൂട്ടുന്നത് എന്ന് നോക്കാം.


  • 1 കുരുമുളക് മികച്ച ഔഷധമാണെന്ന് കാര്യം നമുക്കറിയാം. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് കുരുമുളകിനു ഉള്ള പ്രാധാന്യം വളരെ വലുതാണ്. വിറ്റാമിൻ സി ധാരാളം ഉണ്ടെന്നതും കുരുമുളകിനെ വ്യത്യസ്തമാക്കുന്നു. ദഹന പ്രശ്നങ്ങൾ വരുമ്പോൾ പലരും ആശ്രയം ആക്കുന്നത് കുരുമുളകിനെ ആണ്. ശരീരത്തിലെ മെറ്റബോളിസം ത്തിന്റെ റേറ്റ് ഉയർത്തുന്നു. മാത്രമല്ല അനാവശ്യ കലോറി ഇല്ലാതാക്കുന്നതിനും കുരുമുളക് സഹായിക്കും.


  • 2 ഇഞ്ചിയും വെളുത്തുള്ളിയും ചേർന്ന മിശ്രിതം ശരീരത്തിന് അമൃത് പോലെയാണ്. എത്ര കടുത്ത ശരീരവേദനയും ഈ മിശ്രിതം കഴിച്ചാൽ പടി കടക്കും. ഒരു കഷ്ണം ഇഞ്ചി, ഒരു ചെറുനാരങ്ങ, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി, ഒരു ക്യാരറ്റ് എന്നിവ ചേർത്ത് ജ്യൂസ് അടിച്ചു കുടിച്ചാൽ ഇതിലും നല്ലൊരു ഔഷധം വേറെയില്ല.


  • 3 രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ് തേനും മഞ്ഞളും. ദിവസവും രാത്രി ഉറങ്ങുന്നതിനു മുൻപ് ഒരു സ്പൂൺ മഞ്ഞൾപ്പൊടിയും അല്പം വെളിച്ചെണ്ണയും ചേർത്ത് കഴിക്കുന്നത് അണുക്കളെ നശിപ്പിക്കാൻ സഹായിക്കും. ക്യാൻസറും മറ്റുമെല്ലാം തടയാൻ മഞ്ഞളും വെളിച്ചെണ്ണയും കലർത്തിയ മിശ്രിതം ഏറെ ഗുണകരമാണ്. മഞ്ഞളിലെ കുർകുമിൻ ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു.



സായ സുനിൽ ഡി
7 ന്യൂ എച്ച് എസ്സ് എസ്സ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]