എച്ച് എസ് പെങ്ങാമുക്ക്/അക്ഷരവൃക്ഷം/ലോക് ഡൗണിലെ പെസഹ
ലോക് ഡൗണിലെ പെസഹ
ഇന്ന് ഏപ്രിൽ 9 . വ്യാഴാഴ്ച . കൊറോണ എന്ന മഹാമാരിയുടെ വിഷാദത്തിലും ഒരു പുതുപുലരി എനിക്കായി പിറന്നു. ഇന്ന് പെസഹാ ദിനം .യേശുക്രിസ്തു ശിഷ്യന്മാരോട് ഒന്നിച്ച് തിരുവത്താഴം കഴിച്ച ദിനം. എന്നത്തേയും പോലെ ഇന്ന് പള്ളിയിൽ പോകാൻ പറ്റില്ല എന്ന് എനിക്കറിയാം.നൂതന സാമഗ്രികൾ വികസിക്കുന്ന ഇന്നത്തെ കാലത്ത് പെസഹാ ദിന ശുശ്രൂഷകൾ ടിവി വഴി ലഭ്യമാക്കിയിരിക്കുന്നു.പുലർച്ചെ നാല് മണിക്കായിരുന്നു സംപ്രേക്ഷണം .എന്നാൽ എഴുന്നേൽക്കാൻ നേരം വൈകിയതിനാൽ കാണാനായില്ല. അതുകൊണ്ടുതന്നെ ഇന്നേ ദിവസം ഒരു നല്ല ദിവസം ആയി എനിക്ക് തോന്നിയില്ല. അത് സത്യമായിരിക്കുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരു ചെറിയ റോസാചെടി മൊട്ടിട്ടിരുന്നു. കൂടുതൽ ആഹ്ലാദിച്ചത് കൊണ്ടാവാം ഇന്ന് നോക്കുമ്പോൾ മൊട്ടുള്ള ഭാഗം മാത്രം ഒടിഞ്ഞിരിക്കുന്നു. അത് താഴെ വീണു കിടക്കുന്നത് കണ്ടു. എനിക്ക് വല്ലാത്ത വിഷമം തോന്നി . പൊട്ടത്തരം ആണെങ്കിലും വിടരും എന്ന വിശ്വാസത്തോടുകൂടി , ഇലയോടു കൂടിയ, മൊട്ടുള്ള ആ തണ്ട് ഞാൻ വീണ്ടും കുഴിച്ചിട്ടു .പിന്നീട് മറ്റൊരു റോസാചെടിയുടെ അടുത്തെത്തി.... ഉപദേശങ്ങൾ തുടങ്ങി. വീടിനു പുറത്തുള്ള പരിപാടികൾക്ക് ശേഷം വീടിനകത്ത് കയറി ഒന്നു കുളിച്ചു.ഉച്ച ഭക്ഷണം കഴിച്ചു , ലുഡോ ഗെയിം കളിച്ചു ,ടിവി കണ്ടു. ശേഷം ഏകദേശം ചായ കുടിക്കാൻ നേരമായപ്പോൾ മമ്മി പെസഹാ ദിനത്തെ ഓർമിപ്പിച്ചുകൊണ്ട് പാൽ കുറുക്കി തന്നു . ഏട്ടൻ ഇന്നും കളിക്കാൻ പോയി. ഞാൻ പോയില്ല. ടിവിയിൽ നാളെ എപ്പോഴാണ് ദുഃഖവെള്ളി ശുശ്രൂഷകൾ എന്ന് മനസ്സിലാക്കി .നാളെ എന്തായാലും അത് കാണണം എന്ന് നിശ്ചയിച്ചു .ഭക്ഷണം കഴിച്ചു. ഉറക്കം എന്നെ മെല്ലെ മാടി വിളിക്കുന്നുണ്ട്. ഒരു പുതിയ റോസാപുഷ്പം കൺ മിഴിക്കന്നത് സ്വപ്നം കണ്ടു കൊണ്ട് ഞാൻ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ അനുഭവക്കുറിപ്പ്കൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം അനുഭവക്കുറിപ്പ്കൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 അനുഭവക്കുറിപ്പ്കൾ
- തൃശ്ശൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ