സേക്രട് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/അക്ഷരവൃക്ഷം/വിശ്രമം

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rosnascv (സംവാദം | സംഭാവനകൾ) (dd)
വിശ്രമം


വിശ്രമം....

കടൽ അന്നാദ്യമായി ഉറങ്ങി
തിരമാലകൾ അവന്റെ സ്വപ്നത്തിൽ നിന്നുപോലും
അകന്നു പോയി
തങ്ങളുടെ മണവാളനോട്‌ ചേരാൻ വന്ന
പുഴകൾ
അവൻ മരിച്ചെന്നുകരുതി
ഭ്രാന്തിയെപ്പോലെ അലഞ്ഞു നടന്നു

മരങ്ങൾ അന്നാദ്യമായി ഉറങ്ങി
ഇലകൾ തങ്ങളുടെ കർമ്മം
താൽക്കാലികമായി നിർത്തിവെച്ചു
അവരോട് കിന്നാരം ചൊല്ലാനെത്തിയവർ
അവർ മരിച്ചെന്നുകരുതി
നഗരത്തിൽച്ചെന്ന് സത്യാഗ്രഹമിരുന്നു

കാറ്റ് അന്നാദ്യമായി ഉറങ്ങി
കാറ്റാടി പാടങ്ങൾക്കുപോലും
അവൻ തന്റെ ശ്വാസം കൊടുത്തില്ല
തങ്ങളുടെ പ്രിയതമനെ കാണാത്തതിനാൽ
മേഘങ്ങൾ അവൻ മരിച്ചെന്നുകരുതി
കൂട്ടക്കരച്ചിലിന് ആഹ്വാനം ചെയ്തു

കടൽ ഉറങ്ങി,
മരങ്ങൾ ഉറങ്ങി,
കാറ്റും ഉറങ്ങി
മനുഷ്യൻ അന്നാദ്യമായി "ഉണർന്നിരുന്നു'

 

നിധി റോസ്
9 A എസ് എച്ച് എസ് എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]