മർക്കസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വവും നമ്മുടെ പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
13:55, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Markaz International School (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വവും നമ്മുടെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തി ശുചിത്വവും നമ്മുടെ പരിസ്ഥിതിയും

"ചന്ദനം ചാരിയാൽ ചന്ദനം മണക്കും" "മണ്ണ് ചാരിയാൽ മണ്ണ് മണക്കും"

ചില പഴമക്കാർ പറയുന്നത് നാം കേട്ടിട്ടുണ്ട്. ഇത് തികച്ചും ശെരിയാണോ? അതെ, ഇത് അക്ഷരം പ്രതി ശരിയാണ് . നമ്മുടെ വ്യക്തി ശുചിത്വവും നമ്മുടെ പരിസ്ഥിതിയും ഒരു നാണയത്തിൻ്റെ ഇരു വശം പോലെയാണ്. നമ്മുടെ പരിസ്ഥിതി വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ നാം നമ്മുടെ വ്യക്തി ശുചിത്വം കാത്ത് സൂക്ഷിച്ചിട്ട് കാര്യമില്ല. മറിച്ച് പരിസ്ഥിതി ശുചിയായി സൂക്ഷിച്ചാൽ നമുക്ക് വ്യക്തി ശുചിത്വം അതിലുപരിയായി ഉണ്ടാകും. ഒന്ന് ചിന്തിച്ചു നോക്കൂ, ഇപ്പോൾ കണ്ടു വരുന്ന എല്ലാ രോഗങ്ങൾക്കും കാരണം നമ്മുടെ പരിസ്ഥിതിയും വ്യക്തി ശുചിത്വം ഇല്ലായ്മയും ആണ്; ലോക പകർച്ചവ്യാധി കോവിഡ് - 19, വ്യക്തി ശുചിത്വം ഇല്ലായ്മ മൂലം ലോകത്ത് പടർന്ന് പന്തലിക്കുന്നു . അതുപോലെ മഞ്ഞപ്പിത്തം , പ്ലാഗ്, മലേറിയ, എന്നിവ പരിസ്ഥിതി മലിനീകരണം മൂലം വിട്ട് മാറാതെ പിന്തുടരുന്നു. പ്ലാസ്റ്റിക്കുകൾ കത്തിച്ച് അന്തരീക്ഷവും പരിസ്ഥിതിയും മലിനമാകുന്നു. ഇത് മാരകരായ കാൻസർ പോലോത്തെ രോഗത്തിന് കാരണമാകുന്നു. അത് കൊണ്ട് ചിന്തിക്കേണ്ടതാണ്, തികച്ചും കർഷനമായി ചിന്തിക്കണം . മനുഷ്യ ജീവിതത്തിൽ വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും കൊണ്ട് വരണം, നമ്മുടെ ഭാവി തലമുറക്ക് വേണ്ടിയെങ്കിലും.

Afra Mariyam
7 C Markaz International School
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം