ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/ഒരു മഹാമാരിയുടെ ജൈത്ര യാത്ര
ഒരു മഹാമാരിയുടെ ജൈത്ര യാത്ര
ലോകം നിശബ്ദമാവുകയാണ്. 1918-ൽ ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ ലോകമെമ്പാടും പരന്ന സ്പാനിഷ് ഫ്ലൂ എന്ന മഹാമാരിക്ക് ശേഷം ഇത് ആദ്യമായാണ് ലോകം ഇങ്ങനെ ഭയന്ന് വിറക്കുന്നത്. ഏഷ്യയിൽ തുടങ്ങി എല്ലാ ഭൂഖണ്ഡങ്ങളിലും ഇപ്പോൾ എത്തി നിൽക്കുന്നു. 2019ഡിസംബർ 1നു ചൈനയിലെ വുഹാൻ നഗരത്തിൽ പനിയും ചുമയുമായി ആശുപത്രിയിൽ എത്തിയ ഒരു വ്യക്തി ഒരു പ്രത്യേക തരം വൈറൽ ന്യുമോണിയയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. വുഹാനിലെ മത്സ്യ മാംസ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന ആളായിരുന്നു അത്. തൊട്ടു പിന്നാലെ ഇതേ ലക്ഷണങ്ങളുമായി ധാരാളം ആളുകൾ എത്തി തുടങ്ങി. എല്ലാവരും ഇതേ മാർക്കറ്റ് സന്ദർശിച്ചവരായിരുന്നു. കാര്യങ്ങൾ പ്രതീഷിച്ചതുപോലെ അല്ലെന്നു മനസിലാക്കിയ ചൈന ലോകാരോഗ്യ സംഘടനയെ അറിയിച്ചു. മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ ആശുപത്രികൾ ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ജനുവരി 11നു കൊറോണ വുഹാനിൽ ആദ്യ ജീവനെടുത്തു. ജനുവരി 13നു തായ്‌ലൻഡിൽ കൊറോണ ബാധ സ്ഥിതീകരിച്ചു. ഏഷ്യയിലാകെ കൊറോണ പറന്നെത്തി. വുഹാനിൽ നിന്നെത്തിയ തൃശൂർ സ്വദേശിയിലൂടെ ഇന്ത്യയിലും കൊറോണ സ്ഥിതീകരിച്ചു. ചൈനയിൽ ഇതിനോടകം മരണസംഖ്യ ക്രമാതീതമായി കൂടുകയായിരുന്നു. ചൈനീസ് യാത്രികർ ഏറെ എത്തുന്ന യൂറോപിനെയായിരുന്നു വലിയ ദുരന്തം കാത്തിരുന്നത്. ഭൂഖണ്ഡങ്ങളെ വിറപ്പിക്കുന്നവൈറസ് ബാധക്ക് ലോകാരോഗ്യ സംഘടന പുതിയ പേരിട്ടു, കോവിഡ് 19.കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കവും 2019ലെ 19ഉം ചേർന്നതാണ് കോവിഡ് 19.ഇതു വരെ വന്ന മഹാമാരികളിൽ ഏറ്റവുമധികം മരണം വിതച്ചത് കോവിഡ് 19തന്നെയാണെന്ന് നിസംശയം പറയാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ