കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ഭക്ഷണത്തിന്റെ രുചി
ഭക്ഷണത്തിന്റെ രുചി
പണ്ടുപണ്ട് ഒരു നാട്ടിൽ അബ്ദുല്ല എന്ന ഒരു പലചരക്കു കച്ചവടക്കാരനുണ്ടായിരുന്നു. ഭാര്യ സുഹ്റയും ബിലാൽ എന്നും റഹീം എന്നും പേരുകളുള്ള രണ്ടു മക്കളും. അതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം . അവധിക്കാലത്ത് പള്ളിക്കൂടം അടച്ചപ്പോൾ ഒരു ദിവസം അബ്ദുല്ല ബിലാലിനോടും റഹീമിനോടുമായി പറഞ്ഞു: "മക്കളേ ഇനി കുറച്ചു നാളത്തേക്ക് പഠനമൊന്നുമില്ലല്ലോ ... ഇന്ന് പീടികയിലെ ജോലിക്കാരിലൊരാൾ സുഖമില്ലാതെ അവധിയെടുത്തിരുന്നു . അയാളുടെ ജോലി നിങ്ങൾ രണ്ടുപേരും കൂടി ചെയ്താൽ ഉപ്പാക്ക് വലിയ സഹായമാകും . നിങ്ങൾക്ക് ജോലി പഠിക്കുകയും ചെയ്യാം. എന്താ? അതു കേട്ടപ്പോൾ മൂത്തവനായ ബിലാലിന്റെ കണ്ണുകൾ സന്തോഷത്തോടെ തിളങ്ങി. ഉപ്പയുടെ കടയിൽ പോവുക, അവിടെ എന്തെങ്കിലും ജോലിചെയ്യുക എന്നതൊക്കെ അവന് വലിയ സന്തോഷം നൽകുന്ന കാര്യങ്ങളാണ്. അവനപ്പോൾ തന്നെ ഉപ്പയുടെ കടയിലേക്ക പോകാൻ തയ്യാറായി . എന്നാൽ റഹീമാകട്ടെ ചിന്തിച്ചത് ഇപ്രകാരമാണ്:
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ