ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/രാജകുമാരിയുടെ അഹങ്കാരം
ദൃശ്യരൂപം
രാജകുമാരിയുടെ അഹങ്കാരം ഒരിടത്ത് ഒരു രാജകുമാരിയുണ്ടായിരുന്നു. അവൾ വളരെ സുന്ദരിയായിരുന്നു. അതിനാൽ അവൾക്ക് അഹങ്കാരവും ഉണ്ടായിരുന്നു. അവളുടെ അച്ഛനായ രാജാവ്, അവൾ പറയുന്നതെല്ലാം സാധിച്ചു കൊടുക്കുമായിരുന്നു. ഒരിക്കൽ അവളുടെ കൂട്ടുകാരിമാർ അവളുടെ അടുത്ത് പറഞ്ഞു "എടീ, നിന്റെ സൗന്ദര്യം കുറഞ്ഞു വരികയാണല്ലോ എന്തുപറ്റി." ഇതു കേട്ടതും രാജകുമാരിക്ക് വളരെ സങ്കടമായി. അവൾ വീട്ടിൽ ചെന്ന് അച്ഛന്റെയടുത്ത് പറഞ്ഞു. ക്രീമൊക്കെ തേച്ച് സൗന്ദര്യം കൂട്ടണമെന്നും പറഞ്ഞു. വേണ്ട സാധനങ്ങളെല്ലാം രാജാവ് എത്തിച്ചുകൊടുത്തു. അതെല്ലാം തേച്ച് കുറച്ചു ദിവസങ്ങൾക്കു ശേഷം, കറുത്ത് മുഖക്കുരുക്കളൊക്കെ വന്ന് അവളുടെ മുഖം വൃത്തികേടായി. അപ്പോഴാണ് അവൾക്ക് മനസ്സിലായത് കൂട്ടുകാരികൾ വെറുതെ പറഞ്ഞതായിരുന്നു എന്ന് . ഗുണപാഠം: മറ്റുള്ളവരുടെ വാക്കുകൾ കേട്ട് നമ്മൾ ഒരിക്കലും കുഴിയിൽ ചെന്ന് ചാടരുത്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ