സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം-ഒരു ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
10:33, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44359maya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം | color= 4 }} <p><br> നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം


നാം വസിക്കുന്ന ലോകം ഒരു വലിയ രോഗത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യ രാശിയുടെ നിലനിൽപിന് തന്നെ ഭീഷണിയാണ് കോവിഡ് -19 എന്ന വൈറസ്. ഈ വൈറസിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്ന് കൂട്ടുകാർക്കും അറിയാമല്ലോ. എന്നാലും നമ്മുടെ ശാസ്ത്രലോകം ഈ വൈറസിനെ പലരീതിയിലും ശക്തമായി പ്രതിരോധിക്കുന്നുണ്ട്. നാം ടി. വി യിലും സമൂഹമാധ്യമങ്ങളിലും നിരന്തരം ഇതിനെതിരായ പ്രതിരോധപ്രവർത്തനങ്ങളെ ക്കുറിച്ച് കേൾക്കുന്നുണ്ട്. ഇതിന്റെ ഫലമായി നാമിപ്പോൾ വൃത്തിയായി കൈ കഴുകാനും കൃത്യമായി ശുചിത്വം പാലിക്കാനും വീട്ടിനുള്ളിൽ ഇരിക്കാനും പഠിച്ചു. ഈ സമയത്തു നമ്മൾ നല്ല ഭക്ഷണം കഴിച്ചു നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടണം. ഇപ്പോൾ കൂട്ടുകാരൊക്കെ ബിസ്ക്കറ്റും മിട്ടായിയും കുറെയൊക്കെ ഒഴിവാക്കി പഴയകാലരുചികൾ അറിയണം. ഇതൊക്കെ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷികൂട്ടാൻ സഹായിക്കും. ഈ മഹാമാരിയെ എത്രയും പെട്ടെന്നു പിടിച്ചുകെട്ടാൻ നമ്മുടെ ആരോഗ്യവകുപ്പിന് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു...

ആര്യ എസ്
3 B സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്, തിരുവനന്തപുരം, കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം