ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/വിഷുക്കണി

Schoolwiki സംരംഭത്തിൽ നിന്ന്
10:29, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വിഷുക്കണി | color=3 }} <center> <poem> മേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിഷുക്കണി

മേടമാസ ചൂടിലും വിരിഞ്ഞു
മഞ്ഞകൊന്നകൾ
കണ്ണനായിയുണർന്നിടും
പൊന്നണിഞ്ഞ കൊന്നകൾ
വേനലിന്റെ അഗ്നിയിൽ
പൊന്നണിഞ്ഞുനിൽക്കുമാ
കൊന്നകൾ മനോഹരം
സന്ധ്യനേരമണയവെ
കൊന്നപ്പൂവിറുത്തു വന്നു ഞാൻ
കൃഷ്ണവിഗ്രഹത്തിൽ ചാർത്തിയും
വാർമുടിക്കെട്ടിൽ മയിൽപീലിതിരുകിയും
കണ്ണനരഞ്ഞാണം, ആഭരണം
കണ്ണന്റെ മുമ്പിൽ ഓട്ടരുളി
പുത്തനുടയാട ചാർത്തിയും
കൊന്ന പൂ കെട്ടിയ നിലവിളക്കും
പാത്രത്തിൽ കണ്ണാടി, നാണയങ്ങൾ
ഉണരും പ്രഭാതത്തിൽ
നൽക്കണി കാഴ്ചകണ്ടു
പൊന്നിൻ നിറത്താൽ നിറഞ്ഞൊരാ പൂവുകൾ
കണ്ണനലങ്കാരാമകും നേരം
കണ്ണിനലങ്കാരമാകുന്നൊരീ
കാഴ്ചകൾ കാണുന്നതെൻ പുണ്യമല്ലേ
കണ്ണനായി വിരിയുന്ന കൊന്നയാകാൻ
എന്നും മനസ്സിൽ തീരാമോഹം

{{BoxBottom1

പേര്= വൈഷ്ണവി. ക്ലാസ്സ്= 8F പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി എച്ച് എസ് എസ് നാവായികുളം സ്കൂൾ കോഡ്= ഉപജില്ല= കിളിമാനൂർ ജില്ല= തിരുവനന്തപുരം തരം= കവിത color= 5 }