ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് ആലുവ/അക്ഷരവൃക്ഷം/ബാസവി

Schoolwiki സംരംഭത്തിൽ നിന്ന്
00:53, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25007 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ബാസവി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബാസവി

ചില അപ്രതീക്ഷിത സംഭവങ്ങൾ ഒരു ദിവസത്തെത്തന്നെ മാറ്റി മറിക്കാറുണ്ട്. ഇവിടെയും അതാണുണ്ടായത്. ബാസവി എന്ന ആണ്ടാൾ ബാസവിക്ക് രാവിലെ ഒമ്പതു മണിക്കുള്ള ഓർഡിനറി ബസിൽ കയറാൻ കഴിഞ്ഞില്ല .അവൾ ചവിട്ടി വന്ന സൈക്കിൾ പണിമുടക്കിയത് ഒരു പ്രധാന കാരണമാകുകയായിരുന്നു .കാര്യമായ വെയിലോ ഓമനിക്കുന്ന മഞ്ഞു തുളളികളോ ഉമ്മ വച്ചു പോകാൻ ഒരു കാറ്റിൻ കവിളോ ഇല്ലാത്ത പ്രഭാതമെന്ന് അവൾ പ്രഭാതത്തെ കളിയാക്കി ഓർത്തു കൊണ്ടായിരുന്നു സൈക്കിളിൽ ഇരുന്നിരുന്നത്. ക്ലാസിൽ പ്രഭാതത്തെക്കുറിച്ച് ഒരു പാഠാനുബന്ധ ക്കവിത എഴുതേണ്ടതുണ്ടായിരുന്നു ബാസവിക്ക് . അവർ ചിന്തിച്ച പ്രഭാത രൂപം ആ ഭാവനയുടെ തുടക്കവുമാകാം. സൈക്കിൾ ഒരു കടയുടെ സൈഡിൽ ഒതുക്കിയിട്ട് ബസ്.സ്റ്റോപ്പിൽ എത്തുമ്പോഴേക്കും വന്ന ബസ് വിട്ടു.കൂ ട്ടുകാരികൾ കയറി. അവൾക്ക് കയറാൻ കഴിഞ്ഞില്ല. തൊട്ടട്ത്ത ബസിൽ വാ എന്ന് കൈകാട്ടിയിട്ടാണ് അവർ പോയത്.ബാ സവിക്കും അത് സ്വീകാര്യമായിരുന്നു.' കുറെ കഴിഞ്ഞ ശേഷമാണ് ഒരു ബസ് വന്നത്.ഭയങ്കര തിരക്കും .ആയിടെ സർക്കാർ ബസ് എണ്ണം കുറച്ചതും നേരം തെറ്റി വരുന്നതുമൊന്നും ബാസവി അറിഞ്ഞിരുന്നില്ല. ഒമ്പത് മണിക്ക് എന്നും അവൾക്ക് ബസ് കിട്ടാറുണ്ടായിരുന്നു.കൂട്ടുകാരികളും ഉണ്ടാകും. യാത്ര ഒരു ബുദ്ധിമുട്ടേ അല്ലായിരുന്നു. ബാസ വി തമിഴ്നാട്ടിൽ നിന്ന് കേരളത്തിൽ വന്നത് രണ്ടാം ക്ലാസിലായിരുന്നു. അന്ന് മുതൽ അവൾ ഇഷ്ടത്തോടെ മലയാളം എഴുതകയും വായിക്കുകയും ചെയ്തു. അവൾ ഭാഷയുടെ കാര്യത്തിൽ മലയാളിയാണെന്ന് കൂട്ടുകാരികൾ പറയാറുണ്ട്. വൈകി വന്ന ബസിൽ അവൾ കയറി. അവൾ ആഗ്രഹിച്ച വേഗംബസിനുണ്ടായില്ല. ബസു് എല്ലാ സ്റ്റോപ്പിലും നിർത്തി ആളെ കയറ്റി. നിർത്താതെ പോകാമെന്നു വച്ച ഒരു സ്റ്റോപ്പിൽ ഒരാൾ ബസിന്റെ മുന്നിൽ കയറി രണ്ടു കയ്യും വിരിച്ച് മരം പോലെ നിൽക്കുകയുണ്ടായി. ബസ് മനുഷ്യനെ കയറ്റാനല്ലിയോ സാറേ ..നിറുത്ത്. ആള് കേറട്ടെ. അങ്ങനെയങ്ങനെ ആളു കയറി ബസ് പൊട്ടാൻ പാകത്തിനായി. ഒരു കയറ്റം കയറാൻ ഏങ്ങി വലിഞ്ഞു ബ്രേക്ക് ഡൗണാവുകയും ചെയ്തു.ഉന്തും തള്ളും മുടി പറിക്കലും ഒക്കെയായി ഓരോ ആളും ബസുവിട്ടിറങ്ങി. വളരെ അകലെയായിപ്പോയ ബാഗ് എടുക്കേണ്ടതിനാൽ ബാസവി ഏറ്റവും അവസാന മയാണ് ഇറങ്ങിയത്. അപ്പോഴേക്കും ടിക്കറ്റും ഉയർത്തി അടുത്ത ബസ് കാത്ത് ജനം തിങ്ങിക്കൂടി നിന്നു കഴിഞ്ഞു. ഉടനെ ഒരു ബസു് വന്നു.അത് ലോ ഫ്ളോറായിരുന്നു.അത് ആ ടിക്കറ്റിനു പറ്റില്ല. വീണ്ടുo കാത്തുനിൽപ്പുതന്നെ 'മോള് സ്കൂളിലെത്തുമ്പോഴേക്ക് ഊണ് കാലാവൂലോ.. ഒരപ്പാപ്പന്റെ നീറുന്ന തമാശ. ബാസവിയുടെ മനസിൽ കണ്ണുനീരൊലിക്കുന്നത് കാണാത്ത ഒരപ്പാപ്പ നാ യി രിക്കണം അത് എത്ര താമസിച്ചാലും ഇത്രേം വൈകുമോ എന്ന് സംശയത്തിന്റെ കൂർ മുന നീട്ടുന്ന അധ്യാപകരെ ഓർത്തു അവൾ. അന്നേരം അവൾ ഏങ്ങലടിച്ചത് ആരും കണ്ടില്ല .പെട്ടെന്ന് ഓടി വന്ന ഓർഡിനറി ബസിൽ പകുതിപ്പേർക്ക് കയറാൻ കഴിഞ്ഞു. ബാസവിയും അതിൽ പെട്ടു .സ്കൂളിൽ അവളെ തേടുന്ന കണ്ണുകളായി രുന്നു മുഴുവൻ .അലയടിക്കുന്ന മനസ്സിന്റെ വിറയൽ അവിടെ കാണാമായിരുന്നു. ബാസവിയുടെ അമ്മ നേരത്തെ വന്നലോ ഫ്ളോർ ബസിൽ വന്നിരുന്ന .ടീച്ചർ വിളിച്ചു വരുത്തിയതാണ്. വഴിയാലെ സംഭവങ്ങളെല്ലാം അറിഞ്ഞെങ്കിലും മകളെ നേർക്കുനേർ കാണുന്നതവരെ ആ അമ്മ മനസ് തീ 'പുകയുന്ന ഒരടുപ്പായിരുന്ന 'ബാസവിക്ക് ക്ലാസിൽ അവതരിപ്പിക്കാൻ തീവ്രമാ യൊരനുഭവക്കുറിപ്പ് കിട്ടിയല്ലോ എന്നായിരുന്നു കൂട്ടുകാരുടെ കമന്റ്.

പി എസ് പ്രഭാവതി
HS വിഭാഗം മലയാളം അധ്യാപിക ജിജിഎച്ച്എസ്എസ് ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ