നിങ്ങൾ കേൾക്കുന്നൊ കൂട്ടരേ കേഴുന്ന ഭൂമിതൻ ദീന നാദം മനുഷ്യരാം നമ്മൾ നശിപ്പിക്കുന്നു ഭൂമിദേവി തൻ നൈർമല്യത മലിനമാക്കുന്നില്ലേ നമ്മൾ ഈ ഭൂമിതൻ പരിശുദ്ധത അറിയുന്നില്ലേ കൂട്ടരേ താങ്ങാനാവുന്നില്ല ഭവതിക്ക് നൽകുന്നു നമുക്ക് മുന്നറിയിപ്പുകൾ വകവെക്കുന്നില്ല നാമിതൊന്നും ഓർക്കുക കൂട്ടരേ താമസിയാതെ കൊടുക്കേണ്ടിവരും വൻവില മാറാം നമുക്ക് നമുക്കായി ചോദിക്കാം മാപ്പ് ഭൂമിയോട്