ശുചിത്വമെന്ന മന്ത്രമീ പാരിലെങ്ങും മുഴങ്ങണം രോഗമെന്ന തമസ്സിനെ ശിഷ്ടകാലം തളച്ചിടാൻ വൃത്തിയോടെ നടന്നിടൂ വർണ്ണാഭമായ് കളിച്ചിടൂ വ്യക്തി ശുദ്ധി, സ്വഭാവശുദ്ധി, സമൂഹശുദ്ധി എന്നിങ്ങനെ ശുചിത്യത്തിൽ വിവിധ രൂപ സമന്വയം വരുത്തിടൂ വ്യക്തിതൻ വളർച്ചയി ശുചിത്വമെന്ന മൂശയിൽ സമൂഹമായി വളരുന്നതോ വ്യക്തിതൻ പ്രഭാവവും വിഴുങ്ങുന്നുയീ ഭൂമിയെ മഹാമാരികൾ ദുരന്തങ്ങൾ നിരർത്ഥകം ശുചിത്വത്തെ തിരസ്കരിക്കും കാണ്ഡങ്ങൾ ഭരണകൂടനയങ്ങളിൽ പ്രധാനമീ മന്ത്രണം ഏറ്റുചൊല്ലാം ശുചിത്വത്തിൻ മഹത്വമാം വചസ്സുകൾ കൂട്ടരേ ഈ വേളയിൽ പകർന്നിടൂ ഈ നാടിനായ്