ബി.ടി.എം.യു.പി.എസ് ആലങ്കോട്/അക്ഷരവൃക്ഷം/ അമ്മ

21:52, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shibli99 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മ | color= 3 }} ]] <center> <poem> മണ്ണിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ
]]

മണ്ണിൽ ജനിച്ചു വീണപ്പോൾ മുതൽ
കണ്ടു ഞാനെൻ അമ്മതൻ മുഖം
അമ്പിളി മാമനെ കാണിച്ചുതന്നിട്ട്
മാമു തരുന്നതെൻറെയമ്മ മാത്രം
കണ്ടില്ല ഞാനീ മനസ്സിന്
തുല്യതയുള്ളോരു പൂമനസ്സ്
ഇല്ലാ എനിക്കിനി ചൊല്ലിടാനില്ല
അമ്മതൻ സ്നേഹം മാത്രം
വറ്റാത്ത സ്നേഹത്തിനുറവിടമായൊരു
അമ്മയെ ഞാനറിഞ്ഞതില്ല.
നിലാവിൻ വെളിച്ചത്തിൽ തേങ്ങി
ക്കരഞ്ഞോരമ്മയെ
ഞാനറിഞ്ഞതില്ല.
എന്നിടുമെന്തേ അണയുന്നതെന്നരികിൽ
പുഞ്ചിരിപ്പാലുമായ് എന്നമ്മ..

ഫാത്തിമ സന
VII A ബി.ടി.എം.യു.പി.സ്കൂൾ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത