Schoolwiki സംരംഭത്തിൽ നിന്ന്
ഇന്ത്യ
ഇന്ത്യ എന്റെ രാജ്യമാണ്.എന്റെ ഈ പ്രായത്തിൽ ഇന്ത്യയുടെ മഹത്വം പറഞ്ഞു തീർക്കാൻ സാധിക്കുന്നില്ല.ഈ ലോക്ക്ഡൗൺ കാലത്ത് ഞാൻ എന്റെ രാജ്യത്തെ കൂടുകൽ മനസ്സിലാക്കുന്നു.സമ്പന്നവും സംസാകാരികവും ജനസാന്ദ്രത കൂടുതല്ലുള്ളതുമായ ഒട്ടേറെ രാജ്യങ്ങൾ ഇന്ത്യക്ക് ചുറ്റും ഉണ്ട്.എങ്കിലും ആ രാജ്യങ്ങൾക്കാകാത്ത ഒട്ടേറെ നേട്ടങ്ങൾ നമ്മുടെ ഇന്ത്യ കൈവരിച്ചിട്ടുണ്ട്.പണ്ട് ഞാൻ ആഗ്രഹിച്ചിരുന്നു എന്നാൽ ഇന്ന് ഞാൻ അതിൽ ഖേദിക്കുന്നു.കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിൽ ഈ വൈറസ്സ് മൂലം ആയിരങ്ങൾ മരിക്കുകയും ലക്ഷങ്ങൾ രോഗബാധിതർ ആവുകയും ചെയ്യുന്നു.എന്നാൽ ഇന്ത്യയിൽ ജീവിക്കുന്നവരെ ശുശ്രൂക്ഷിച്ച് ഭേദമാക്കാൻ ലോകത്തിൽ ഇന്തയ ഒന്നാം സ്ഥാനം നേടി കഴിഞ്ഞു.മറ്റു രാജ്യങ്ങൾ യുദ്ധത്തിനു വേണ്ടി ആക്രോശിക്കുമ്പോൾ ഇന്ത്യ സമാധാനം പങ്കുവയ്ക്കാൻ ശ്രമിക്കുന്നു.ഇന്ത്യയുടെ മൂവർണ്ണക്കൊടി പാറുമ്പോൾ"എന്റെ,അല്ല എല്ലാ പൗരൻമാരുടെയും മനസ്സിൽ അഭിമാനവും സന്തോഷവും പ്രകടമാകുന്നു,കാരണം നമ്മൾ നമ്മുടെ നാടിനെ അത്രമേൽ സ്നേഹിക്കുന്നു.സമ്പത്ത് വ്യവസ്തിതിയിൽ ഇന്ത്യ പിന്നിലാണെങ്കിലും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നു.ഇന്ത്യ എന്ന് പറയിമ്പോൾ കേരളത്തെ പറ്റി പറയാതിരിക്കാൻ പറ്റില്ല.ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ എന്ന മഹാരാജ്യത്തിലെ സംസ്ഥാനമായ കൊച്ചു കേരളത്തിന്റെ പേര് അഭിമാനത്തോടെ പറയപ്പെടുന്നു.ഈ കൊറോണാ വൈറസ്സിനെ,നിപ്പയെ നേരിട്ടതിനേക്കാൾ ഊർജ്ജത്തോടെയാണ് കേരളം നേരിടുന്നത്.എന്റെ സഹോദരീ സഹോദരൻമാരാണ് എല്ലാ ഇന്ത്യക്കാരും എന്ന് നമ്മൾ ആവർത്തിക്കുമ്പോൾ ഇപ്പോൾ അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ സാധിക്കൂ.ഈ കൊറാണക്കാലം കഴിഞ്ഞ് എല്ലാരാജ്യങ്ങളും അവർക്കുണ്ടായ നഷ്ടങ്ങ ഓർത്ത് ദുഃഖിക്കും.എന്നാൽ അധികം ഒന്നും നഷ്ടപ്പെട്ടിട്ടില്ല;വരുത്തിയിട്ടില്ല എന്നോർത്ത് നമ്മൾ സമാധാനിക്കും.“കാരണം നമ്മൾ ജനിച്ചത് ഇന്ത്യയിലാണ്".
|