Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷിക്കാതെ വന്നെത്തിയ നീണ്ട അവധിക്കാലം
സ്കൂളിലെ ആനുവൽഡേയും പഠനോത്സവവും കഴിഞ്ഞു.വീണ്ടും പഠനത്തിലേക്കും പരീക്ഷ യിലേക്കും ശ്രദ്ധ തിരിക്കുമ്പോഴാണ് പ്രതീക്ഷിക്കാതെ കൊറോണ എന്ന മഹാരോഗം പടർന്നത്. അത് കാരണം സ്കൂൾ പൂട്ടിയത് പെട്ടെന്നായി പോയി. കൂട്ടുകാരെയും അധ്യാപകരെയും പ്രതീക്ഷിക്കാതെ പിരിയേണ്ടി വന്നു. കൊറോണയെ പറ്റി ആദ്യം ഒന്നും മനസ്സിലായില്ല. പിന്നീട് മനസ്സിലാക്കിയപ്പോൾ പേടി തോന്നിപോയി ആർക്കും ഈ അസുഖം വരരുതേ എന്ന് എപ്പോഴും പ്രാർത്ഥിക്കും.വൃത്തിയാണ് വലുതെന്നു ഇതിലൂടെ അറിഞ്ഞു. ഇടക്കിടെ കൈ സോപ്പിട്ടു കഴുകൽ ശീലമായി. കൊറോണ എന്ന മഹാരോഗം മാറ്റി അടുത്ത വർഷത്തിൽ ഒന്നിക്കാൻ കഴിയണേ. കൂട്ട് കൂടിയുള്ള പഠനവും കളികളും ഇനിയും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു .
എത്ര മനോഹരം ഈ പുഴ
എന്റെ വീടിന്റെ അടുത്ത് ഭംഗിയുള്ള ഒരു പുഴയുണ്ട്. പലതരം മീനുകൾതത്തിക്കളിക്കുന്നത് കാണാൻ രസമാണ്. ഇടക്കിടെ പോകുന്ന വഞ്ചികളും അതിനൊപ്പം ചലിക്കുന്ന ഓളങ്ങളേയും ഞാൻ നോക്കി നിൽക്കാറുണ്ട്.രാത്രി സമയങ്ങളിൽ ഇതിലൂടെ ഒഴുകിയെത്തുന്ന കാറ്റേറ്റ് കിടന്നുറങ്ങാൻ നല്ല സുഖമാണ്. ഞാനും അനിയനും ഈ പുഴയിലാണ് കുളിക്കാറുള്ളത്. മഴക്കാലത്ത് ഒഴുകിയെത്തുന്ന മാലിന്യങ്ങൾ പുഴയെ മലിനമാക്കാറുണ്ട്. പ്രകൃതി യുടെ സമ്പത്താണ് പുഴ. അതിനെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എന്നിലുള്ള കലാവാസനയെ തിരിച്ചറിയാൻ
സഹായിച്ചത് ഈ പുഴയാണ്.
എത്ര സുന്ദമാണീ പുഴ .
|
|