പനി


നാടാകെ പനി ,എങ്ങും പനി

അയ്യോ! പേടി നെട്ടോട്ടം

എല്ലാപേരും വെവ്വേറെ

കൈയും മേലും സോപ്പിൽ മുങ്ങി

മാസ് കും കെട്ടി നടപ്പാണ്

കല്പനകൾ പാലിച്ചെല്ലാരും

വീട്ടിലിരിപ്പാണ്

അച്ഛനു പേടി എനിക്കു പേടി

അവനു പേടി അമ്മക്കും പേടി

എന്തൊരു മാറ്റം നാടാകെ

എന്തൊരു കാലം ഇതെന്ന്

കേരളമെന്നേ ഒറ്റക്കെട്ട്

ഈ മാരിയെ തുരത്താനായ്

മുഖ്യനും ടീച്ചറും ഒപ്പമുണ്ട്

ഞങ്ങളെല്ലാം മുന്നോട്ട്.

            
വിദ്യ വി.
ക്ലാസ്സ്- 4 ശ്രേയ എൽ പി എസ്സ് ,ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


        - -

ഞാൻ കണ്ട കാഴ്ച

           മുറ്റത്ത് പറന്നെത്തിയ സുന്ദരൻ മയിൽ.ഞാൻ ഏറെ നേരം നോക്കിയിരുന്നു.അമ്മ ഇന്നലെ ചക്കിക്ക് വിതറിയ അരി മണികൾ അവൻ ഓരോന്നോരോന്നായി കൊത്തിപ്പെറുക്കുന്നു. മോനേ... ഓടി വാ ,ഞാൻ ആ വിളി കേൾക്കാത്ത ഭാവത്തിൽ നിന്നു. ഞാനൊന്നനങ്ങിയാൽ സുന്ദരൻ പറന്നു പോകും. വീണ്ടും അമ്മയുടെ ഒച്ച . ണിം .... ണിം .... മീൻകാരൻ മുറ്റത്തെത്തി. സൈക്കിളിന്റെ ബെൽ കേട്ട് അവൻ പറന്ന് മരച്ചീനി തോട്ടത്തിലെത്തി. എന്താ, അമ്മേ.... ഞാൻ ഓടി അമ്മയുടെ അരികിലെത്തി. നീ എവിടെയായിരുന്നു. ഒരു പറ്റം കുരങ്ങന്മാർ ആ മാവിൻ ചില്ലയിൽ തൂങ്ങുന്ന കാഴ്ച കാണാനാ ഞാൻ വിളിച്ചത്.

ചേച്ചി, ഇന്ന് മീൻ വേണ്ടേ?